പ്രേമത്തിന് ഇതുവരെ 33.5 കോടി, വടക്കന്‍ സെല്‍ഫിക്ക് 21 കോടി; മലയാള സിനിമയുടെ അര്‍ദ്ധവാര്‍ഷിക കണക്കുകള്‍ പുറത്ത്

മലയാള സിനിമയിലെ 2015ലെ അര്ദ്ധവാര്ഷിക കളക്ഷന് റിപ്പോര്ട്ടുകള് പുറത്ത്. അറുപതോളം ചിത്രങ്ങളാണ് ഇതുവരെ ഈ വര്ഷം റിലീസായത്. ഇതില് മൂന്നു ചിത്രങ്ങള് ബോക്സോഫീസില് വന് നേട്ടം കൊയ്തു. പ്രേമം, ഭാസ്കര് ദി റാസ്കല്, ഒരു വടക്കന് സെല്ഫി എന്നിവയാണ് നിര്മാതാക്കളുടെ കീശ നിറച്ചത്.
 | 

പ്രേമത്തിന് ഇതുവരെ 33.5 കോടി, വടക്കന്‍ സെല്‍ഫിക്ക് 21 കോടി; മലയാള സിനിമയുടെ അര്‍ദ്ധവാര്‍ഷിക കണക്കുകള്‍ പുറത്ത്

മലയാള സിനിമയിലെ 2015ലെ അര്‍ദ്ധവാര്‍ഷിക കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. അറുപതോളം ചിത്രങ്ങളാണ് ഇതുവരെ ഈ വര്‍ഷം റിലീസായത്. ഇതില്‍ മൂന്നു ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വന്‍ നേട്ടം കൊയ്തു. പ്രേമം, ഭാസ്‌കര്‍ ദി റാസ്‌കല്‍, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ് നിര്‍മാതാക്കളുടെ കീശ നിറച്ചത്.

അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമമാണ് ഈ വര്‍ഷം റിലീസ് ചെയ്തവയില്‍ മികച്ച നേട്ടം സ്വന്തമാക്കിയത്. ട്രെന്‍ഡ് സെറ്ററായി മാറിയ ചിത്രം സമീപകാലത്തെ ഏറ്റവും മികച്ച വിജയത്തിലെത്തുകയും ചെയ്തു.

ബാംഗ്‌ളൂര്‍ ഡേയ്‌സിന്റെ കളക്ഷന്‍ റെക്കോിനെ പിന്നിലാക്കിയ പ്രേമം മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിന്റെ ആദ്യവാര റെക്കോഡുകളെയും തകര്‍ത്തു. ദൃശ്യത്തിന്റെ കളക്ഷന്‍ റെക്കോഡുകള്‍ പ്രേമം ഭേദിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

എണ്‍പത് തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രം നൂറിലേറെ തിയറ്ററുകളിലേക്ക് പിന്നീട് പ്രദര്‍ശനം വ്യാപിപ്പിച്ചു. അഞ്ച് കോടിയോളം മുതല്‍ മുടക്കി നിര്‍മിച്ച ചിത്രം 25 ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ 33.5കോടി ഗ്രോസ്സ് കളക്ഷന്‍ കേരളത്തിനുള്ളില്‍ മാത്രം നേടി. ഏറ്റവും വേഗത്തില്‍ 25 കോടി പിന്നിട്ട മലയാളചിത്രമാണ് പ്രേമം. 25 ദിവസത്തിനുളളില്‍ മുപ്പത് കോടി ഗ്രോസ്സ് കളക്ഷന്‍ പിന്നിടുന്ന ആദ്യമലയാള ചിത്രവും.

മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാവിനുള്ള വിഹിതം പതിനഞ്ച് കോടിയാണ്. അഞ്ച് കോടിക്കടുത്ത് ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സംപ്രേഷണാവകാശം ആര്‍ക്കും നല്‍കിയിട്ടില്ല.

വ്യാജ സിഡിയും ഓണ്‍ലൈന്‍ പതിപ്പും സൃഷ്ടിക്കുന്ന വെല്ലുവിളിയും നോമ്പുകാലത്തുണ്ടാകുന്ന കളക്ഷന്‍ മാന്ദ്യവും ഭേദിച്ചുകൊണ്ടാണ് പ്രേമം തകര്‍ത്തോടുന്നത്. നരസിംഹം എന്ന സിനിമയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ അഡീഷണല്‍ ഷോകള്‍ നടത്തേണ്ടി വന്ന ചിത്രം കൂടിയാണ് പ്രേമം.

നാലരക്കോടി മുതല്‍ മുടക്കി നിര്‍മിച്ച ഒരു വടക്കന്‍ സെല്‍ഫി കണക്കുകളില്‍ പ്രേമത്തിനു തൊട്ടു പിന്നാലെ എത്തും. 75 ദിവസത്തിനുള്ളില്‍ 21 കോടി ഗ്രോസ് കളക്ഷനായും 9.75കോടി നിര്‍മ്മാതാവിനും നേട്ടമുണ്ടാക്കിയ ചിത്രമാണ് വടക്കന്‍ സെല്‍ഫി.

മമ്മൂട്ടി ചിത്രമായ ഭാസ്‌കര്‍ ദ റാസ്‌കലാണ് ഈ വര്‍ഷത്തെ ഹിറ്റ് പട്ടികയില്‍ മൂന്നാമത് വരുന്നത്. അറുപത് ദിവസം കൊണ്ട് 16.9 കോടിയാണ് ഈ അവധിക്കാല ചിത്രം നേടിയത്. ഇതില്‍ 9.85 കോടിയാണ് നിര്‍മ്മാതാവിനുളള ഷെയര്‍. 6.5കോടി മുതല്‍മുടക്കിലൊരുക്കിയ ചിത്രം സാറ്റലൈറ്റ്‌സ് റൈറ്റിലൂടെ 5.6കോടിയും സ്വന്തമാക്കി. പോക്കിരിരാജ എന്ന ചിത്രത്തിന് ശേഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ മമ്മൂട്ടി ചിത്രവുമാണ് ഭാസ്‌കര്‍ ദ റാസ്‌കല്‍.

ദിലീപ് നായകനായ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രവും വിജയിച്ച സിനിമകളുടെ പട്ടികയിലാണ്. പിക്കറ്റ് 43, ഫയര്‍മാന്‍, നീന, എന്നും എപ്പോഴും, മിലി എന്നീ ചിത്രങ്ങള്‍ നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കിയില്ല.

അന്യഭാഷാ സിനിമയായാലും മികവുണ്ടെങ്കില്‍ മാത്രമേ നേട്ടമുണ്ടാക്കാനാകൂ എന്ന് തിയറ്ററുകള്‍ തെളിയിച്ചു തുടങ്ങി. കേരളത്തില്‍ ആരാധകരേറെയുള്ള സൂര്യയുടെ മാസ്സ് മികച്ച കളക്ഷന്‍ നേടാതെ പോയപ്പോള്‍ കാഞ്ചന 2, ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 7, ജുറാസിക് വേള്‍ഡ് എന്നീ ചിത്രങ്ങള്‍ ബോക്‌സോഫീല്‍ ചലനങ്ങളുണ്ടാക്കിയാണ് കടന്നു പോയത്.

കടപ്പാട്: സൗത്ത്‌ലൈവ്‌