Tuesday , 20 October 2020
News Updates

പ്രേമം ചോര്‍ന്നതെങ്ങനെ? അപസര്‍പ്പക കഥയുമായി മാരക ട്രോള്‍

premam

പ്രേമം സിനിമ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനെ പോലീസ് ചോദ്യം ചെയ്തതിനേത്തുടര്‍ന്ന് ഫേസ്ബുക്കില്‍ തമാശകളുടെ പ്രളയം. ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍, ട്രോള്‍ മലയാളം, ട്രോള്‍ മേറ്റ്‌സ് തുടങ്ങി ഫേസ്ബുക്കിലെ തമാശപ്രിയരുടെ പേജുകളിലെല്ലാം നിരവധി പോസ്റ്റുകളാണ് ഇതിനകം ഈ വിഷയത്തില്‍ ഇറങ്ങിയത്. ഇക്കൂട്ടത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നതാണ് ട്രോള്‍ മേറ്റ്‌സ് പേജില്‍ ‘പക്കുവട’ എഴുതിയ സ്പൂഫ്.

അല്‍ഫോന്‍സ് പുത്രനെ പോലീസ് ചോദ്യം ചെയ്തതിനേത്തുടര്‍ന്നുള്ള സംഭവവികാസങ്ങളെ അപസര്‍പ്പക കഥയുടെ രൂപത്തിലേക്ക് മാറ്റിയെഴുതുകയാണ് പക്കുവട ഈ കുറിപ്പില്‍.

അല്‍ഫോന്‍സ് പുത്രനെ പോലീസ് പോക്കിയതറിഞ്ഞു മേരി മൂത്ത മകന്‍ ഗ്ലാടിയോടൊപ്പം കൊച്ചിയിലെത്തുന്നു. അമേരിക്കന്‍ രഹസ്യ പോലീസായ എഫ്.ബി.ഐയിലെ പെട്ടി ഓട്ടോ ഡ്രൈവറായിരുന്ന ഗ്ലാടി തന്റെ വീക്ഷണ ‘കോണക’ത്തിലൂടെ സത്യം കണ്ടെത്താന്‍ ശ്രമിക്കുന്നു. പുത്രന്റെ ഫ്‌ളാറ്റ് അരിച്ചു പെറുക്കിയ ഗ്ലാടിക്ക് കിട്ടിയത് ആരോ കാന്തി വച്ചിരുന്ന തേങ്ങയുടെ പകുതി മാത്രം. അത് തന്റെ ലെന്‍സിലൂടെ വിശദമായി പരിശോധിച്ച് ബാക്കി പകുതി കൂടി കാന്തി തിന്ന ഗ്ലാടി തന്റെ അനേഷണം തുടരുന്നു.

ഒടുവില്‍ പുത്രന്റെ സിസ്റ്റം പരിശോധിക്കുന്ന ഗ്ലാടി സി.പി.യുവിന്റെ ഇരുവശത്തുമായി നിരവധി എയര്‍ ഹോളുകള്‍ കണ്ടെത്തുന്നു. സി.പി.യു വിന്റെ സമീപത്ത് മുറിയുടെ ഇരുവശത്തും പാതി തുറന്ന നിലയിലുള്ള ജനലുകളും അയാള്‍ കണ്ടെത്തുന്നു. അയാള്‍ ജനലിനടുത്തെത്തിയ ശേഷം താഴേക്ക് നോക്കി. സീനൊന്നുമില്ല എന്നുറപ്പ് വരുത്തുന്നു.

പിന്നീട് തന്റെ ബാഗില്‍ നിന്നും ടാബ് എടുത്ത്, ഫ്രീ വൈഫൈ തന്ന കൊച്ചി മേയര്‍ ടോണി ചമ്മണിയെ മനസില്‍ ധ്യാനിച്ചു. തുടര്‍ന്ന് ടാബില്‍ കാക്രം പൂക്രം തപ്പിയ ഗ്ലാടിയുടെ കണ്ണുകള്‍ വിടരുന്നു. പ്രേമം ലീക്ക് ആയി എന്ന് പറയുന്ന ജൂണ്‍ അഞ്ചാം തീയതി കൊച്ചിയില്‍ ഇളം കാറ്റുണ്ടായിരുന്നു. അതെ, ജൂണ്‍ അഞ്ചിന് വീശിയ കാറ്റു ജനാല വഴി പുത്രന്റെ സി.പി.യുവിന്റെ ഉള്ളില്‍ കടന്നു ഹാര്‍ഡ് ഡിസ്‌കിലെ പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി പകര്‍ത്തിയെടുത്ത് എതിര്‍ ദിശയിലെ ജനാല വഴി പുറത്തേക്കു ലീക്ക് ആക്കിയിരിക്കുന്നു…

അതേ സമയം പാണ്ടിയില്‍ പോയി മണിരത്‌നത്തെ കണ്ട്, മുടി മൊട്ടയടിച്ച് മഞ്ഞളും പൂശി തിരികെ വരുന്ന മേരി, പുത്രനെ തന്റെ പുത്രന്‍ രക്ഷിച്ചതറിഞ്ഞ് തിരികെ യാത്രയാകുന്നു. വണ്ടി എയര്‍പോര്‍ട്ട് ലക്ഷൃമാക്കി നീങ്ങുന്നു. വഴിയില്‍ ഒരു ഉത്സവ ബ്ലോക്കിലേക്ക് കാര്‍ ഊളിയിട്ടു.

ക്യാമറ ബലൂണുകള്‍ക്കിടയിലൂടെ സ്റ്റേജിലേക്ക്. അവിടെ മലരിന്റെ മകള്‍ കുസുമത്തിന്റെ കുച്ചുപ്പടി അരങ്ങേറ്റം നടക്കുകയാണ്. കോളാമ്പിയുമായി വന്ന ജോര്‍ജിന്റെ മകന്‍ കുസുമത്തെ കണ്ണെറിയുന്നു.

ബി.ജിഎം…

ട്രോള്‍ മേറ്റ്‌സിന്റെ പേജ് കാണാം

 

Topics:

DONT MISS