പ്രേമം സിനിമ ചോര്‍ത്തിയ മൂന്നു പേര്‍ അറസ്റ്റില്‍

പ്രേമം സിനിമയുടെ സെന്സര് പതിപ്പ് ചോര്ത്തിയ കേസില് മൂന്നു പേര് അറസ്റ്റിലായി. നെടുമങ്ങാട് സ്വദേശികളായ അരുണ്കുമാര്, നിധിന്, കോവളം സ്വദേശി കുമാരന് എന്നിവരാണ് അറസ്റ്റിലായത്. സെന്സര് ബോര്ഡ് ആസ്ഥാനത്തെ മൂന്നു താത്കാലിക ജീവനക്കാരാണ് ഇവര്. ഇന്നു പുലര്ച്ചെയാണ് മൂവരെയും ആന്റിപൈറസി സെല് കസ്റ്റഡിയിലെടുത്തത്. സെന്സര് ബോര്ഡ് കോപ്പി പുറത്തായതില് ഇവര്ക്കുള്ള പങ്കിന് തെളിവ് ലഭിച്ചു.
 | 
പ്രേമം സിനിമ ചോര്‍ത്തിയ മൂന്നു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രേമം സിനിമയുടെ സെന്‍സര്‍ പതിപ്പ് ചോര്‍ത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റിലായി. നെടുമങ്ങാട് സ്വദേശികളായ അരുണ്‍കുമാര്‍, നിധിന്‍, കോവളം സ്വദേശി കുമാരന്‍ എന്നിവരാണ് അറസ്റ്റിലായത്. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെ മൂന്നു താത്കാലിക ജീവനക്കാരാണ് ഇവര്‍. ഇന്നു പുലര്‍ച്ചെയാണ് മൂവരെയും ആന്റിപൈറസി സെല്‍ കസ്റ്റഡിയിലെടുത്തത്. സെന്‍സര്‍ ബോര്‍ഡ് കോപ്പി പുറത്തായതില്‍ ഇവര്‍ക്കുള്ള പങ്കിന് തെളിവ് ലഭിച്ചു.

സിനിമ ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണെന്നും ആന്റി പൈറസി സെല്‍ വ്യക്തമാക്കി. കൃതമായ സങ്കേതിക തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ആന്റിപൈറസി സെല്‍ ഡിവൈഎസ്പി എം. ഇക്ബാല്‍ അറിയിച്ചു.

പ്രേമം സിനിമയുടെ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ച കേസില്‍ പൊലീസ് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കുകള്‍, മൊബൈല്‍ ഫോണ്‍, ഡിവിഡി എന്നിവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. സിനിമയുടെ എഡിറ്റിങ് നടന്ന തിരുവനന്തപുരം, കൊച്ചി, ചെന്നൈ എന്നീ സ്റ്റുഡിയോകളില്‍ നിന്നു പിടിച്ചെടുത്ത 32 ഹാര്‍ഡ് ഡിസ്‌കുകള്‍, ഡി.വി.ഡികള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് ആന്റി പൈറസി സെല്‍ പരിശോധിക്കുന്നത്.

സെന്‍സര്‍ ബോര്‍ഡിന്റെ മുദ്രയുള്ള പ്രേമം സിനിമയുടെ പതിപ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. സിനിമയുടെ സെന്‍സര്‍ കോപ്പി എങ്ങനെ ചോര്‍ന്നെന്നും ഇത് എവിടെ നിന്നൊക്കെയാണ് ഇന്റര്‍നെറ്റിലേക്ക് അപ്ലോഡ് ചെയ്തതെന്നുമാണ് ആന്റി പൈറസി സെല്‍ അന്വേഷിക്കുന്നത്.