പ്രേമം വ്യാജന്‍: അന്വേഷണ സംഘം കൊച്ചിയിലേക്ക്

പ്രേമം സിനിമ ഇന്റര്നെറ്റില് അപ്ലോഡ് ചെയ്ത സംഭവത്തില് ആന്റി പൈറസി സെല് ഉദ്യോഗസ്ഥര് കൊച്ചിയിലെത്തി തെളിവെടുപ്പ് നടത്തും. കൊച്ചിയിലെത്തുന്ന സംഘം ചിത്രത്തിന്റെ സംവിധായകന് അല്ഫോണ്സ് പുത്രന്റെ മൊഴിയെടുക്കും. കൂടുതല് അന്വേഷണത്തിന് ആന്റി പൈറസി സംഘത്തിന് ചെന്നൈയിലേക്ക് പോകാനും അനുമതി ലഭിച്ചു. പ്രേമം സിനിമയുടെ ഭൂരിഭാഗവും എഡിറ്റ് ചെയ്തത് അല്ഫോണ്സിന്റെ വീടിനു സമീപമുള്ള സ്റ്റുഡിയോയിലാണ്.
 | 
പ്രേമം വ്യാജന്‍: അന്വേഷണ സംഘം കൊച്ചിയിലേക്ക്

കൊച്ചി: പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി തെളിവെടുപ്പ് നടത്തും. കൊച്ചിയിലെത്തുന്ന സംഘം ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ മൊഴിയെടുക്കും. കൂടുതല്‍ അന്വേഷണത്തിന് ആന്റി പൈറസി സംഘത്തിന് ചെന്നൈയിലേക്ക് പോകാനും അനുമതി ലഭിച്ചു. പ്രേമം സിനിമയുടെ ഭൂരിഭാഗവും എഡിറ്റ് ചെയ്തത് അല്‍ഫോണ്‍സിന്റെ വീടിനു സമീപമുള്ള സ്റ്റുഡിയോയിലാണ്.

പ്രേമം സിനിമ വിദ്യാര്‍ഥികള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത് നാലിടങ്ങളില്‍ നിന്നാണെന്ന് അന്വേഷണ സംഘം ഇന്നലെ കണ്ടെത്തിയിരുന്നു. കിക്ക്ആസ്, സിപ്പി എന്നീ വെബ്‌സൈറ്റുകള്‍, ഒരു ബ്ലോഗ്, രാജേഷ് നാരായണന്‍ എന്ന ഛായാഗ്രാഹകന്റെ പേരില്‍ ഉണ്ടാക്കിയ ഫേസ്ബുക്ക് പേജ് എന്നിവിടങ്ങളിലാണ് അപ്‌ലോഡ് ചെയ്തത്.

വ്യാജ ഐ.പി. വിലാസം ഉണ്ടാക്കാവുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചശേഷമായിരുന്നു സിനിമ കിക്ക്ആസ് ഉള്‍പ്പെടെയുള്ള സൈറ്റില്‍ 16കാരന്‍ അപ്‌ലോഡ്് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ കൊല്ലം കൊറ്റങ്കര വില്ലേജിലെ വിദ്യാര്‍ഥികളുടെ വീട്ടിലെത്തിയ ആന്റി പൈറസി സെല്‍, ആദ്യത്തെയാളുടെ കമ്പ്യൂട്ടര്‍ പരിശോധിക്കുമ്പോള്‍ ടോറന്റില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാനായി 166 സീഡറുകള്‍ ഉണ്ടായിരുന്നു. ഒരു സീഡര്‍വഴി നൂറുകണക്കിന് പേരാണ് ഇവ ഡൗണ്‍ലോഡ് ചെയ്യാനുണ്ടായിരുന്നുത്.

അന്‍വര്‍ റഷീദിന്റെ പരാതിക്കുശേഷം രാജേഷ് നാരായണനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് അന്വേഷണ സംഘത്തിന് വിദ്യാര്‍ഥികളിലേക്കെത്താനായത്. രാജേഷ് നാരായണന്റേതെന്ന പേരിലുള്ളഫേസ്ബുക്ക് അക്കൗണ്ട് തന്റേതല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ആന്റി പൈറസി സെല്‍ അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ ലഭ്യമായ ഒരു ഇമെയില്‍ വിലാസം പിന്തുടര്‍ന്നാണ് ആന്റി പൈറസി സെല്‍ ഡിവൈ.എസ്.പി. എം. ഇഖ്ബാല്‍, ഇന്‍സ്‌പെക്ടര്‍ ഡി.കെ. പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥികളിലേക്കെത്തിയതെന്നും സൂചനയുണ്ട്.