പൃഥ്വിരാജ് ചിത്രം ‘പ്രതിനായകൻ’ 14ന്

കൊച്ചി: തമിഴ് ചിത്രമായ കാവ്യ തലൈവന്റെ ഡബിംഗ് വേർഷനായ പ്രതിനായകൻ 14-ന് തിയേറ്ററുകളിലെത്തും. പൃഥ്വിരാജ് നായകനാകുന്ന ചിത്രം ഇരുപതാം നൂറ്റാണ്ടിലെ നാടക കലാകാരൻമാരുടെ കഥയാണ് പറയുന്നത്. സിദ്ധാർഥാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വസന്തബാലൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാനാണ് ഈണം പകരുന്നത്. ജയമോഹനും വസന്തബാലനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. കാവ്യ തലൈവനും 14-നാണ് പ്രദർശനത്തിനെത്തുന്നത്.
 | 
പൃഥ്വിരാജ് ചിത്രം ‘പ്രതിനായകൻ’ 14ന്

 

കൊച്ചി: തമിഴ് ചിത്രമായ കാവ്യ തലൈവന്റെ ഡബിംഗ് വേർഷനായ പ്രതിനായകൻ 14-ന് തിയേറ്ററുകളിലെത്തും. പൃഥ്വിരാജ് നായകനാകുന്ന ചിത്രം ഇരുപതാം നൂറ്റാണ്ടിലെ നാടക കലാകാരൻമാരുടെ കഥയാണ് പറയുന്നത്. സിദ്ധാർഥാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വസന്തബാലൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാനാണ് ഈണം പകരുന്നത്. ജയമോഹനും വസന്തബാലനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

കാവ്യ തലൈവനും 14-നാണ് പ്രദർശനത്തിനെത്തുന്നത്.