പുലിമുരുകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

മോഹൻലാൽ നായകനാകുന്ന 'പുലിമുരുകൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് പോസ്റ്റർ പുറത്തിറക്കിയത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും. കമാലിനി മൂഖർജിയാണ് നായിക.
 | 
പുലിമുരുകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

 

മോഹൻലാൽ നായകനാകുന്ന ‘പുലിമുരുകൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് പോസ്റ്റർ പുറത്തിറക്കിയത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും. കമാലിനി മൂഖർജിയാണ് നായിക.

വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്റെ ചിത്രീകരണം വിയറ്റ്‌നാമിലാണ് ആരംഭിച്ചത്. ആദ്യ ഷെഡ്യൂളിനു ശേഷം ഇപ്പോൾ പൂയംകുട്ടി വനത്തിലാണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ പുരോഗമിക്കുന്നത്. അന്യൻ, യന്തിരൻ, ഐ, ബാഹുബലി എന്നീ ചിത്രങ്ങളുടെയൊക്കെ ആക്ഷൻ കൈകാര്യം ചെയ്ത സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിന്റെ സ്റ്റണ്ട് ഡയറക്ടർ. ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. ഗോപീസുന്ദറാണ് സംഗീതം. ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും.

Your wait is finally over!!Here it is, Unveiling the exclusive first look of Pulimurugan

Posted by Mohanlal on Thursday, August 6, 2015