രഞ്ജിനി ഹരിദാസിന്റെ പ്രൊമോ ഗാനവുമായി ഹീറോയിൻ

മോഡലും അവതാരികയുമായ രഞ്ജിനി ഹരിദാസിന്റെ പ്രെമോ ഗാനവുമായി ഹീറോയിൻ എത്തുന്നു. നവാഗതനായ ഷാൻ കേച്ചേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹീറോയിൻ. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നൽകി ഷാൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഹീറോയിൻ എന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഹരി പി നായരുടെ വരികൾക്ക് ബാലഗോപാൽ ഈണം നൽകിയിരിക്കുന്നു.
 | 

അഭിനയമോഹത്തെ തുടർന്ന് സിനിമയിലെത്താൻ കഷ്ടപ്പെടുന്ന ഷെറിൻ എന്ന പെൺകുട്ടിയുടെ 15 മുതൽ 30  വയസുവരെയുള്ള കഥ പറയുന്ന ചിത്രമാണ് ഹീറോയിൻ.

എയിം അലർട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ കാർത്തിക് പി എം നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മോഡലായ നതാഷാ ദോഷിയാണ്. നതാഷയെ കൂടാതെ ബിജുക്കുട്ടൻ, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, കലിംഗ ശശി, ഷെജിൻ, നീനാകുറുപ്പ് എന്നിവർക്കൊപ്പം പുതുമുഖങ്ങളായ തോമസ്, സ്റ്റാലിൻ, അമീൻ എന്നിവരും അഭിനയിക്കുന്നുണ്ട്.