തെറ്റുകൾ എന്റെ തലയിൽ തന്നെ ഇരിക്കട്ടെയെന്ന് രതീഷ് വേഗ

ലാലിസത്തിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ അതിയായ വിഷമമുണ്ടെന്ന് സംഗീത സംവിധായകൻ രതീഷ് വേഗ. ഈ അവസരത്തിൽ ഒന്നും പറയാനില്ല. മാനസികമായി തകർന്നിരിക്കുകയാണ്. ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ്. എല്ലാവരും അവരുടെ യുക്തി പോലെ പറഞ്ഞോട്ടെ. കുറ്റം പറയുന്നവർ പറഞ്ഞോട്ടെ. തെറ്റുകൾ എന്റെ തലയിൽ തന്നെ ഇരിക്കട്ടെ. എന്താണ് സംഭവിച്ചതെന്നു പോലും എനിക്ക് മനസിലാകുന്നില്ലെന്നും രതീഷ് വേഗ പറഞ്ഞു.
 | 
തെറ്റുകൾ എന്റെ തലയിൽ തന്നെ ഇരിക്കട്ടെയെന്ന് രതീഷ് വേഗ

കൊച്ചി: ലാലിസത്തിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ അതിയായ വിഷമമുണ്ടെന്ന് സംഗീത സംവിധായകൻ രതീഷ് വേഗ. ഈ അവസരത്തിൽ ഒന്നും പറയാനില്ല. മാനസികമായി തകർന്നിരിക്കുകയാണ്. ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ്. എല്ലാവരും അവരുടെ യുക്തി പോലെ പറഞ്ഞോട്ടെ. കുറ്റം പറയുന്നവർ പറഞ്ഞോട്ടെ. തെറ്റുകൾ എന്റെ തലയിൽ തന്നെ ഇരിക്കട്ടെ. എന്താണ് സംഭവിച്ചതെന്നു പോലും എനിക്ക് മനസിലാകുന്നില്ലെന്നും രതീഷ് വേഗ പറഞ്ഞു.

ലാലേട്ടൻ എന്നും വിളിക്കാറുണ്ട്. സമാധാനിപ്പിക്കാറുണ്ട്. സിനിമയിൽ നിന്ന് മറ്റാരും വിളിച്ചില്ല. ലാലിസത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ല. ഒരു വാർത്താ സമ്മേളനം നടത്തി നടന്നതെന്തെന്ന് വിശദീകരിക്കാനോ, ശക്തമായി തിരിച്ചു വരുമെന്നു പറയാനോ സാധിക്കാത്ത മാനസികാവസ്ഥയിലാണ്. വരാൻ പോകുന്ന സിനിമകളെ ഈ അവസ്ഥ ബാധിച്ചേക്കാമെന്നും രതീഷ് വേഗ പറഞ്ഞു.