മാധ്യമങ്ങളോടുള്ള പെരുമാറ്റം; അൽഫോൻസ് പുത്രന് പിന്തുണയുമായി റിമാ കല്ലിങ്കൽ

മാധ്യമ പ്രവർത്തകരോട് കയർത്ത് സംസാരിച്ച സംഭവത്തിൽ അൽഫോൻസ് പുത്രന് പിന്തുണയുമായി നടി റിമാ കല്ലിങ്കൽ. ശ്രദ്ധ കിട്ടാനായിട്ടാണ് മാധ്യമങ്ങൾ ഇപ്പോൾ അൽഫോൻസ് പുത്രനേക്കുറിച്ച് നുണക്കഥകൾ എഴുതുന്നതെന്ന് റിമ ആരോപിച്ചു. ഇത് അൽഫോൻസിന്റെ വിജയത്തിന്റെ തുടക്കമാണ്, റിമ തന്റെ ഫേസ്ബുക്കിൽ പേജിൽ എഴുതുന്നു.
 | 
മാധ്യമങ്ങളോടുള്ള പെരുമാറ്റം; അൽഫോൻസ് പുത്രന് പിന്തുണയുമായി റിമാ കല്ലിങ്കൽ

 

കൊച്ചി: മാധ്യമ പ്രവർത്തകരോട് കയർത്ത് സംസാരിച്ച സംഭവത്തിൽ അൽഫോൻസ് പുത്രന് പിന്തുണയുമായി നടി റിമാ കല്ലിങ്കൽ. ശ്രദ്ധ കിട്ടാനായിട്ടാണ് മാധ്യമങ്ങൾ ഇപ്പോൾ അൽഫോൻസ് പുത്രനേക്കുറിച്ച് നുണക്കഥകൾ എഴുതുന്നതെന്ന് റിമ ആരോപിച്ചു. ഇത് അൽഫോൻസിന്റെ വിജയത്തിന്റെ തുടക്കമാണ്, റിമ തന്റെ ഫേസ്ബുക്കിൽ പേജിൽ എഴുതുന്നു.

പ്രസിദ്ധനോ, പണക്കാരനോ അല്ലെങ്കിൽ ഈ മാധ്യമങ്ങൾ തിരിഞ്ഞു നോക്കില്ലെന്ന് അവർ അൽഫോൻസിനെ ഓർമ്മിപ്പിക്കുന്നു. അല്ലെങ്കിൽ മരിക്കണം. കേരളത്തിൽ തിരിച്ചെത്തിയ ശേഷം പ്രേമം സിനിമ കാണാനായി താൻ കാത്തിരിക്കുകയാണെന്നും താരം എഴുതുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി റിമ ഇപ്പോൾ ഡൽഹിയിലാണുള്ളത്.

പ്രേമം സിനിമ ചോർന്നതുമായി ബന്ധപ്പെട്ട് ആന്റി പൈറസി സെൽ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പുറത്തു വന്നപ്പോളായിരുന്നു പുത്രൻ മാധ്യമപ്രവർത്തകരുമായി ഇന്നലെ കോർത്തത്. വ്യാജ പതിപ്പ് പ്രചരിച്ച വിഷയത്തിൽ മാധ്യമങ്ങൾക്ക് പ്രതികരണം നൽകാത്തതിനേക്കുറിച്ചുള്ള ചോദ്യമാണ് പുത്രനെ പ്രകോപിതനാക്കിയത്. സിനിമ ചോർത്തിയത് താനാണെന്ന റിപ്പോർട്ടുകൾ അൽഫോൺസ് നിഷേധിച്ചു. താൻ സംവിധാനം ചെയ്ത സിനിമ ചോർത്തേണ്ട കാര്യം തനിക്കില്ലെന്നും ആരോപണം വെറും മാധ്യമ സൃഷ്ടിയാണെന്നും അൽഫോൺസ് പറഞ്ഞു.