മലരിന്റെ ഹാങ് ഓവറിലാണ്; ആസിഫ് ചിത്രത്തിൽ നായികയാകുന്നില്ല: സായി പല്ലവി

എവിടെ തിരിഞ്ഞാലും പ്രേമം. അതാണ് സോഷ്യൽ മീഡിയയിലെ ഇന്നത്തെ അവസ്ഥ. പ്രേമം സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച 'മലർ' എന്ന സായി പല്ലവിയെ ചുറ്റിപറ്റിയുള്ള വാർത്തകളാണ് ഇതിൽ പ്രധാനം.
 | 
മലരിന്റെ ഹാങ് ഓവറിലാണ്; ആസിഫ് ചിത്രത്തിൽ നായികയാകുന്നില്ല: സായി പല്ലവി

 

എവിടെ തിരിഞ്ഞാലും പ്രേമം. അതാണ് സോഷ്യൽ മീഡിയയിലെ ഇന്നത്തെ അവസ്ഥ. പ്രേമം സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച ‘മലർ’ എന്ന സായി പല്ലവിയെ ചുറ്റിപറ്റിയുള്ള വാർത്തകളാണ് ഇവയിൽ പ്രധാനം.

ആസിഫ് അലി നായകനാകുന്ന ‘ഇടി’ എന്ന ചിത്രത്തിലൂടെ സായി പല്ലവി വീണ്ടും മലയാളത്തിൽ അഭിനയിക്കുമെന്ന് ഓൺലൈനിൽ വാർത്തകൾ വന്നിരുന്നു. നവാഗതനായ സജിദ് യഹിയ, അറോസ് ഇർഫാൻ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി സായി എത്തുമെന്നായിരുന്നു വാർത്ത.

എന്നാൽ വാർത്ത നിഷേധിച്ചുകൊണ്ട് സായി പല്ലവി തന്നെ രംഗത്തെത്തി. ചിത്രത്തിൽ താൻ നായികയായി എത്തുന്നുവെന്ന വാർത്ത കേട്ട് സംവിധായകൻ സാജിദും നടൻ ആസിഫ് അലിയും ചിരിക്കുന്നുണ്ടാകും. പ്രേമം സിനിമയുടെ ഹാങ്ഓവറിൽ ആണ് താനെന്നും അടുത്ത ചിത്രങ്ങളിൽ അഭിനയിക്കാൻ കുറച്ച് സമയം വേണ്ടി വരുമെന്നും സായി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പ്രേമത്തിൽ മലരായി വന്ന് മലയാളികളുടെ ഹൃദയം കവർന്ന സായി പല്ലവിയുടെ രണ്ടാം വരവ് ചിലർ ആഗ്രഹിച്ചപ്പോൾ സായി ഇനി മറ്റൊരു ചിത്രത്തിലും അഭിനയിക്കരുതെന്ന് അപേക്ഷിച്ചവരും ആരാധകർക്കിടയിലുണ്ട്. ജോർജിയയിൽ മെഡിസിൻ പഠനം നടത്തുകയാണ് സായി ഇപ്പോൾ.

I’m pretty sure dat Dir.Sajid n Actor Asif Ali must be having a good laugh coz of d recent rumor dat i was playing the…

Posted by Sai Pallavi on Wednesday, June 24, 2015