നിവിന്‍ പോളിയുടെ പുതിയ ചിത്രം സഖാവിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നിവിന് പോളി നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഒഫീഷ്യല് ഫസ്റ്റ്ലുക്ക് പോസ്റ്റര് പുറത്തിറങ്ങി. സിദ്ധാര്ത്ഥ് ശിവ കെപിഎസിക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സഖാവ്'. നിവിന് പോളി ജേക്കബിന്റെ സ്വര്ഗരാജ്യം കഴിഞ്ഞ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഈ ചിത്രത്തിലാണ്.
 | 

നിവിന്‍ പോളിയുടെ പുതിയ ചിത്രം സഖാവിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നിവിന്‍ പോളി നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിദ്ധാര്‍ത്ഥ് ശിവ കെപിഎസിക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സഖാവ്’. നിവിന്‍ പോളി ജേക്കബിന്റെ സ്വര്‍ഗരാജ്യം കഴിഞ്ഞ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഈ ചിത്രത്തിലാണ്. നിവിന്‍ പോളി തന്നെയാണ് ഫേയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിനു ശേഷം ആനന്ദത്തില്‍ അതിഥി താരമായാണ് നിവിന്‍ എത്തിയത്. ചെറിയ ഇടവേളക്കു ശേഷമെത്തുന്ന ചിത്രമായതിനാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, ജോജു, അപര്‍ണ്ണ ഗോപിനാഥ്, ഗായത്രി സുരേഷ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

മലയാള സിനിമയില്‍ ഇപ്പോള്‍ രാഷ്ട്രീയവും കാമ്പസും വിഷയമാക്കുന്ന സിനിമകള്‍ അണിയറയില്‍ ഏറെയാണ്. ഒരു മെക്‌സിക്കന്‍ അപാരതയും, ഏബ്രിഡ് ഷൈന്റെ പൂമരവും രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നു. അതേ ശ്രേണിയിലേക്കാണ് നിവിന്റെ ചിത്രവും എത്തുന്നത്.