ജീൻസ് വിവാദം: യേശുദാസിന് പിന്തുണയുമായി സലീംകുമാർ

ജീൻസ് വിവാദത്തിൽ ഗായകൻ യേശുദാസിന് പിന്തുണയുമായി നടൻ സലീകുമാർ. യേശുദാസിന്റെ പ്രസ്താവനയുടെ അടിസ്ഥനത്തിലുയരുന്ന വിവാദങ്ങൾ അനാവശ്യമാണെന്നും കാര്യമില്ലാതെ എന്തിനെയും എതിർക്കുന്ന ചിലരാണ് യേശുദാസിനെതിരെയും രംഗത്തെത്തിയതെന്ന് സലീംകുമാർ പറഞ്ഞു. അച്ഛന്റെ പ്രായമുള്ള ഒരാൾ അദ്ദേഹത്തിന്റെ ഒരു അഭിപ്രായം പറഞ്ഞു. സ്ത്രീകൾ എല്ലാവരും ജീൻസ് ധരിക്കണമെന്ന് ഇനി യേശുദാസ് പറയുകയാണെങ്കിൽ കേരളത്തിലെ സകലപ്രശ്നങ്ങളും തീരുമോയെന്നും സലിംകുമാർ ചോദിക്കുന്നു.
 | 

ജീൻസ് വിവാദം: യേശുദാസിന് പിന്തുണയുമായി സലീംകുമാർ

കൊച്ചി: ജീൻസ് വിവാദത്തിൽ ഗായകൻ യേശുദാസിന് പിന്തുണയുമായി നടൻ സലീകുമാർ. യേശുദാസിന്റെ പ്രസ്താവനയുടെ അടിസ്ഥാ
നത്തിലുയരുന്ന വിവാദങ്ങൾ അനാവശ്യമാണെന്നും കാര്യമില്ലാതെ എന്തിനെയും എതിർക്കുന്ന ചിലരാണ് യേശുദാസിനെതിരെയും രംഗത്തെത്തിയതെന്ന് സലീംകുമാർ പറഞ്ഞു. അച്ഛന്റെ പ്രായമുള്ള ഒരാൾ അദ്ദേഹത്തിന്റെ ഒരു അഭിപ്രായം പറഞ്ഞു. സ്ത്രീകൾ എല്ലാവരും ജീൻസ് ധരിക്കണമെന്ന് ഇനി യേശുദാസ് പറയുകയാണെങ്കിൽ കേരളത്തിലെ സകലപ്രശ്‌നങ്ങളും തീരുമോയെന്നും സലിംകുമാർ ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് സ്ത്രീകൾ ജീൻസ് ധരിക്കരുതെന്നും സ്ത്രീ പുരുഷനെപോലെ ആകാൻ ശ്രമിക്കരുതെന്നും യേശുദാസ് പറഞ്ഞത്. ആകർഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. യേശുദാസിന്റെ പരാമർശത്തിനെതിരെ വൻപ്രതിഷേധമാണ് സോഷ്യൽമീഡിയയിലൂടെ ഉയർന്നത്. സംവിധായകൻ ബി.ഉണ്ണികൃഷ്ണനടക്കമുള്ളവർ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം അദ്ദേഹത്തെ ന്യായീകരിച്ച് എം.എ ബേബിയടക്കമുള്ളവരും രംഗത്തെത്തിയിരുന്നു.