കംപാർട്ട്‌മെന്റ് പ്രദർശനം നിർത്തി; വിഷുവിന് ശേഷം വീണ്ടും റിലീസ്

നടൻ സലിംകുമാറിന്റെ ആദ്യ സംവിധാന സംരംഭം 'കംപാർട്ട്മെന്റ്' പ്രദർശനം നിർത്തിവച്ചു.
 | 
കംപാർട്ട്‌മെന്റ് പ്രദർശനം നിർത്തി; വിഷുവിന് ശേഷം വീണ്ടും റിലീസ്

 

കൊച്ചി: നടൻ സലിംകുമാറിന്റെ ആദ്യ സംവിധാന സംരംഭം ‘കംപാർട്ട്‌മെന്റ്’ പ്രദർശനം നിർത്തിവച്ചു. പ്രേക്ഷകരുടെ എണ്ണം കുറഞ്ഞതുകൊണ്ട് ‘കംപാർട്ട്‌മെന്റി’ന്റെ പ്രദർശനം താൽക്കാലികമായി നിർത്തിവെയ്ക്കുകയാണെന്ന് സലിംകുമാർ തന്നെയാണ് വ്യക്തമാക്കിയത്. ഭിന്നശേഷിയുള്ള കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സലിം കുമാറാണ്.

സിനിമ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രദർശനം നിർത്തിവക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയത്. പരീക്ഷക്കാലമായതുകൊണ്ട് സിനിമ കാണാൻ ആളുകൾ കുറവാണ്. വിഷുവിന് ശേഷം വീണ്ടും ചിത്രം പ്രദർശനത്തിനെത്തിക്കുമെന്നും സലിംകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ തിയേറ്ററുകൾ പോലും ചിത്രം പ്രദർശിപ്പിക്കുന്നില്ലെന്ന് സലിംകുമാർ പറഞ്ഞു. ചിത്രത്തിന് ക്ഷണിച്ച് കേരളത്തിലെ മുഴുവൻ സ്‌പെഷൽ സ്‌കൂളുകൾക്ക് കത്തയച്ചെങ്കിലും രണ്ട് സ്‌കൂളുകളാണ് മറുപടി തന്നത്. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും ചിത്രത്തിന് നല്ല പ്രതികരണമല്ല ലഭിച്ചതെന്നും സലിംകുമാർ പറഞ്ഞു.