മറിയം മുക്ക്; ഫഹദിന്റെ നായികയായി സന അൽതാഫ്

യുവതാരം ഫഹദ് ഫാസിൽ മുക്കുവനായി എത്തുന്ന 'മറിയം മുക്ക്' എന്ന ചിത്രത്തിൽ സന അൽതാഫ് നായികയാകുന്നു. സമ ഇതിനു മുൻപ് ലാൽ ജോസ് ചിത്രമായ വിക്രമാദിത്യനിൽ ദുൽക്കറിന്റെ സഹോദരിയായി അഭിനയിച്ചിട്ടുണ്ട്.
 | 
മറിയം മുക്ക്; ഫഹദിന്റെ നായികയായി സന അൽതാഫ്

 

കൊച്ചി: യുവതാരം ഫഹദ് ഫാസിൽ മുക്കുവനായി എത്തുന്ന ‘മറിയം മുക്ക്’ എന്ന ചിത്രത്തിൽ സന അൽതാഫ് നായികയാകുന്നു. സമ ഇതിനു മുൻപ് ലാൽ ജോസ് ചിത്രമായ വിക്രമാദിത്യനിൽ ദുൽക്കറിന്റെ സഹോദരിയായി അഭിനയിച്ചിട്ടുണ്ട്. മുബൈ പോലീസ്് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ഹിമ ഡേവിഡിനു പകരമാണ് സമ അൽതാഫ് ചിത്രത്തിലെത്തുന്നത്.

തിരക്കഥാകൃത്ത് ജെയിംസ് ആൽബർട്ട് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് മറിയം മുക്ക്. ക്ലാസ്സ്‌മേറ്റ്‌സ്, ഇവിടം സ്വർഗമാണ്, ഏഴു സുന്ദര രാത്രികൾ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ജെയിംസ് ആൽബർട്ട്. മുക്കുവ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഫഹദ് ഉൾപ്പെടെയുള്ള താരങ്ങൾ മുക്കുവ ശൈലിയിലാകും സംസാരിക്കുക.

മറിയം മുക്കിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. വിഴിഞ്ഞം, കാപ്പിൽ, തലശ്ശേരി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.