ഇതിഹാസയിൽ സന്നിദാനന്ദന്റെ പാട്ട്

റിയാലിറ്റി ഷോയിലൂടെ മലയാളിയുടെ പ്രിയങ്കരനായ പാട്ടുകാരനാണ് സന്നിദാനന്ദൻ നവാഗതനായ ബിനു എസ് സംവിധാനം ചെയ്യുന്ന ചിത്രം ഇതിഹാസയിൽ ഗാനം ആലപിക്കുന്നു. ചിത്രത്തിലെ ലോക്കാക്കിക്കോ എന്ന ഗാനമാണ് സന്നിദാനന്ദൻ പാടുന്നത്.
 | 

ഇതിഹാസയിൽ സന്നിദാനന്ദന്റെ പാട്ട്
റിയാലിറ്റി ഷോയിലൂടെ മലയാളിയുടെ പ്രിയങ്കരനായ പാട്ടുകാരനാണ് സന്നിദാനന്ദൻ നവാഗതനായ ബിനു എസ് സംവിധാനം ചെയ്യുന്ന ചിത്രം ഇതിഹാസയിൽ ഗാനം ആലപിക്കുന്നു. ചിത്രത്തിലെ ലോക്കാക്കിക്കോ എന്ന ഗാനമാണ് സന്നിദാനന്ദൻ പാടുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ ദീപക് ദേവ് തന്നെയാണ് പാട്ടിന്റെ വിവരങ്ങൾ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

അനീഷ് ലീ അശോക് കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഭാഷണം എഴുതിയിരിക്കുന്നത് അനിൽ നാരായണനാണ്. അനുശ്രീ, ഷൈൻ ടോം ചാക്കോ, പി ശ്രീകുമാർ, ബാലു വർഗീസ്, ജോയി മാത്യു, സുനിൽ സുഗത, സ്വപ്ന, ദിവ്യ പ്രഭ, പ്രതീപ് കോട്ടയം, നോബി, ബിനു അടിമാലി, അരുൺ സോൾ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആർക്ക് മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിൻ നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.