മമ്മൂട്ടി ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്ന വീഡിയോ പുറത്ത്? അഭിനയിക്കാന്‍ പഠിച്ചെന്ന് സോഷ്യല്‍ മീഡിയ

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില് മുഴുനീള വേഷത്തില് സന്തോഷ് പണ്ഡിറ്റ് എത്തുന്നുവെന്ന വാര്ത്ത കുറച്ചു ദിവസങ്ങള്ക്കു മുമ്പാണ് പുറത്തു വന്നത്. ഇപ്പോള് ചിത്രത്തില് അഭിനയിക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോയും സോഷ്യല് മീഡിയയില് പ്രചരിക്കുന്നു. ഇതുവരെ കാണാത്ത വിധത്തിലുള്ള ഗെറ്റപ്പിലാണ് താരം മമ്മൂട്ടി ചിത്രത്തില് അഭിനയിക്കുന്നത്. എന്തായാലും സ്ഥിരം സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളിലേതിനേക്കാള് പക്വതയുള്ള അഭിനയമാണ് പുറത്തുവന്ന വീഡിയോയില് കാണാന് കഴിയുന്നത്. സന്തോഷ് പണ്ഡിറ്റ് അഭിനയം പഠിച്ചു എന്നാണ് സോഷ്യല് മീഡിയ ഈ വീഡിയോയില് പ്രതികരിക്കുന്നത്.
 | 

മമ്മൂട്ടി ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്ന വീഡിയോ പുറത്ത്? അഭിനയിക്കാന്‍ പഠിച്ചെന്ന് സോഷ്യല്‍ മീഡിയ

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ സന്തോഷ് പണ്ഡിറ്റ് എത്തുന്നുവെന്ന വാര്‍ത്ത കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് പുറത്തു വന്നത്. ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇതുവരെ കാണാത്ത വിധത്തിലുള്ള ഗെറ്റപ്പിലാണ് താരം മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്തായാലും സ്ഥിരം സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളിലേതിനേക്കാള്‍ പക്വതയുള്ള അഭിനയമാണ് പുറത്തുവന്ന വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. സന്തോഷ് പണ്ഡിറ്റ് അഭിനയം പഠിച്ചു എന്നാണ് സോഷ്യല്‍ മീഡിയ ഈ വീഡിയോയില്‍ പ്രതികരിക്കുന്നത്.

രാജാധിരാജ എന്ന ചിത്രത്തിന്റെ സംവിധായകനായ അജയ് ദേവ് ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാനപ്പെട്ട റോളിലാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ ക്യാമ്പസിലേക്ക് അതിലും കുഴപ്പക്കാരനായ അധ്യാപകന്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പുലിമുരുകനിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായ ഉദയകൃഷ്ണയാണ് ിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ഷാജി, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഖദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, പൂനം ബജ്വ, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്. മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും. 2011ല്‍ കൃഷ്ണനും രാധയും എന്ന ചിത്രവുമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സന്തോഷ് പണ്ഡിറ്റിന്റെ സിനിമകള്‍ ഏറെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും സാമ്പത്തികമായി വിജയം നേടിയിരുന്നു. പിന്നീട് നാലോളം ചിത്രങ്ങള്‍ സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്തു.

വീഡിയോ കാണാം