സന്തോഷ് പണ്ഡിറ്റ് ചിത്രത്തിലെ പുതിയ ഗാനം

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ നീലിമ നല്ല കുട്ടിയാണ് v/s ചിരഞ്ജീവി ഐ.പി.എസിലെ പുതിയ ഗാനം പുറത്തിറങ്ങി. പാട്ട് യൂട്യൂബിൽ അപ്ലോഡ് ചെയ്ത വിവരം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പതിവുപോലെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും മറ്റ് സാങ്കേതിക വിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത്.
 | 

സന്തോഷ് പണ്ഡിറ്റ് ചിത്രത്തിലെ പുതിയ ഗാനം
സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ നീലിമ നല്ല കുട്ടിയാണ് v/s ചിരഞ്ജീവി ഐ.പി.എസിലെ പുതിയ ഗാനം പുറത്തിറങ്ങി. പാട്ട് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വിവരം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പതിവുപോലെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും മറ്റ് സാങ്കേതിക വിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത്. മംഗളം വാരികയിൽ വന്ന നീലിമ നല്ല കുട്ടി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് നീലിമ നല്ല കുട്ടിയാണ് v/s ചിരഞ്ജീവി ഐ.പി.എസ് എന്ന് പണ്ഡിറ്റ് പറഞ്ഞു. തന്റെ മറ്റൊരു ചിത്രമായ ‘കാളിദാസൻ കവിത എഴുതുകയാണ്’ ഈ മാസം റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

2011-ൽ പുറത്തിറങ്ങിയ കൃഷ്ണനും രാധയുമാണ് സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ ചിത്രം. ചിത്രം ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. മിനിമോളുടെ അച്ഛൻ, സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് തുടങ്ങിയ ചിത്രങ്ങളാണ് പിന്നീട് പുറത്തിറങ്ങിയത്.