‘പണം വരും പോകും, പ്രണയം വരും പോകും..’സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ഗാനം

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. 'ടിന്റുമോൻ എന്ന കോടീശ്വരൻ' ചിത്രത്തിന്റെ ചിത്രീകരണമാണ് ഇപ്പോൾ നടക്കുന്നത്.
 | 
‘പണം വരും പോകും, പ്രണയം വരും പോകും..’സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ഗാനം

 

കൊച്ചി: സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ‘ടിന്റുമോൻ എന്ന കോടീശ്വരൻ’ ചിത്രത്തിന്റെ ചിത്രീകരണമാണ് ഇപ്പോൾ നടക്കുന്നത്. ചിത്രത്തിലെ ‘പണം വരും പോകും’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ആയിരങ്ങളാണ് യൂട്യൂബിലൂടെ കണ്ടത്. പാട്ട് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വിവരം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇദ്ദേഹത്തിന്റെ ‘കാളിദാസൻ കവിത എഴുതുകയാണ് ‘എന്ന സിനിമ ഈ മാസം റിലീസിനൊരുങ്ങുകയാണ്. പതിവുപോലെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും മറ്റ് സാങ്കേതിക വിഭാഗവും കൈകാര്യം ചെയുന്നത്.

2011-ൽ പുറത്തിറങ്ങിയ കൃഷ്ണനും രാധയുമാണ് സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ ചിത്രം. ചിത്രം ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. മിനിമോളുടെ അച്ഛൻ, സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് തുടങ്ങിയ ചിത്രങ്ങളാണ് പിന്നീട് പുറത്തിറങ്ങിയത്. നീലിമ നല്ല കുട്ടിയാണ് എന്ന ചിത്രത്തിന്റെയും ചിത്രീകരണം ഇതിനേടൊപ്പം പുരോഗമിക്കുകയാണ്.