ചിത്രത്തിന്റെ പേര് തെറ്റായി പ്രചരിപ്പിക്കുന്നു; മറുപടിയുമായി സത്യൻ അന്തിക്കാട്

മോഹൻലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന തന്റെ പുതിയ ചിത്രത്തിന്റെ പേര് സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾക്ക് മറുപടിയുമായി സംവിധായകൻ സത്യൻ അന്തിക്കാട്. വിക്കിപീഡിയയിൽ സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ പേരിന്റെ സ്ഥാനത്ത് 'വിനീതമായി അപേക്ഷിക്കുന്നു' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഓൺലൈൻ മാധ്യമങ്ങൾ സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ പേര് 'വിനീതമായി അപേക്ഷിക്കുന്നു' എന്നാണെന്ന വാർത്ത നൽകിയിരുന്നു. തുടർന്നാണ് വിശദീകരണവുമായി സത്യൻ അന്തിക്കാട് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
 | 

ചിത്രത്തിന്റെ പേര് തെറ്റായി പ്രചരിപ്പിക്കുന്നു; മറുപടിയുമായി സത്യൻ അന്തിക്കാട്
കൊച്ചി: മോഹൻലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന തന്റെ പുതിയ ചിത്രത്തിന്റെ പേര് സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾക്ക് മറുപടിയുമായി സംവിധായകൻ സത്യൻ അന്തിക്കാട്. വിക്കിപീഡിയയിൽ സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ പേരിന്റെ സ്ഥാനത്ത് ‘വിനീതമായി അപേക്ഷിക്കുന്നു’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഓൺലൈൻ മാധ്യമങ്ങൾ സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ പേര് ‘വിനീതമായി അപേക്ഷിക്കുന്നു’ എന്നാണെന്ന വാർത്ത നൽകിയിരുന്നു. തുടർന്നാണ് വിശദീകരണവുമായി സത്യൻ അന്തിക്കാട് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

തന്റെ ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും തീരുമാനിക്കുന്നമ്പോൾ അത് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരക്കാരുടെ ക്രിയേറ്റിവിറ്റിയെ താൻ അഭിനന്ദിക്കുന്നുവെന്നും ഇക്കാര്യത്തിൽ തന്നെ ചിരിപ്പിച്ചവരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് സത്യൻ അന്തിക്കാട് ചിത്രങ്ങളായ പുതിയ തീരങ്ങൾ, സ്‌നേഹവീട് എന്നിവയുടെ പേരിലും തെറ്റായ പ്രചരണങ്ങൾ നടന്നിരുന്നു. ചിത്രീകരണത്തിന്റെ ഇടയിലാണ് സത്യൻ അന്തിക്കാട് തന്റെ ചിത്രങ്ങളുടെ പേരുകൾ വെളിപ്പെടുത്താറുള്ളു.