കൂടെ കിടക്കാന്‍ ക്ഷണിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി സീരിയല്‍ താരം സാധിക

സമൂഹ മാധ്യമങ്ങളില് അശ്ലീല സന്ദേശങ്ങള് അയക്കുന്നവര്ക്ക് ചുട്ടമറുപടിയുമായി സീരിയല് താരം സാധിക. തൊഴില് അഭിനയം ആയതുകൊണ്ടും അവിടെ കഥാപാത്രങ്ങളില് ഉപയോഗിക്കുന്ന വസ്ത്രവും സ്വഭാവവും കണ്ടു അവളുടെ സ്വഭാവം ഇതുപോലെ ആകും എന്ന് കരുതി ഇത്തരം മെസേജ് അയക്കുന്ന സദാചാരികളോട് ഒന്ന് മാത്രം പറയുന്നു. ഈ ചിരിക്കുന്ന മുഖത്തിനു പിറകില് വാളെടുക്കാന് ധൈര്യം ഉള്ള ഒരു മനസ്സും ഉണ്ട്. സാധിക ഫെയിസ്ബുക്കില് കുറിച്ചു.
 | 

കൂടെ കിടക്കാന്‍ ക്ഷണിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി സീരിയല്‍ താരം സാധിക

കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി സീരിയല്‍ താരം സാധിക. തൊഴില്‍ അഭിനയം ആയതുകൊണ്ടും അവിടെ കഥാപാത്രങ്ങളില്‍ ഉപയോഗിക്കുന്ന വസ്ത്രവും സ്വഭാവവും കണ്ടു അവളുടെ സ്വഭാവം ഇതുപോലെ ആകും എന്ന് കരുതി ഇത്തരം മെസേജ് അയക്കുന്ന സദാചാരികളോട് ഒന്ന് മാത്രം പറയുന്നു. ഈ ചിരിക്കുന്ന മുഖത്തിനു പിറകില്‍ വാളെടുക്കാന്‍ ധൈര്യം ഉള്ള ഒരു മനസ്സും ഉണ്ട്. സാധിക ഫെയിസ്ബുക്കില്‍ കുറിച്ചു.

സാധികയുടെ ഫെയിസ്ബുക്ക് പോസ്റ്റ്

എന്നെ കൂടെ കിടക്കാന്‍ കിട്ടാനായി, ആരും we carine support ചെയ്യുകയോ, അതിനായി ശരത്തിനെ ആരും സമീപിക്കുകയോ ചെയ്യുകയോ വേണ്ട…. ആത്മാര്‍ത്ഥതയോടെ സഹായങ്ങള്‍ ചെയ്യാനും ചാരിറ്റിയില്‍ താല്പര്യം ഉള്ളവരും മാത്രം അതിന്റെ ഭാഗം അയാല്‍ മതി.

പെണ്ണിനെ കാണുമ്പോള്‍ കണ്ട്രോള്‍ പോകുന്ന ചേട്ടന്‍മാരും അനിയന്മാരും എന്നെ സപ്പോര്‍ട്ട് ചെയ്തു ഈ പേജില്‍ ഇരുന്നു ബുധിമുട്ടണ്ടേ എന്നും വിനീതമായി എല്ലാ മര്യാദയോടും കൂടി അറിയിക്കുന്നു. നിങ്ങളുടെ ഒക്കെ ‘അമ്മ പെങ്ങന്മാരൊക്കെ എങ്ങനെയാണോ പണിയെടുത്തു ജീവിക്കുന്നത് അതുപോലെ പണിയെടുത്താണ് ഞാന്‍ അടക്കം ഉള്ള മറ്റു സ്ത്രീകളും ജീവിക്കുന്നത്.

ചെയ്യുന്ന തൊഴില്‍ അഭിനയം ആയതുകൊണ്ടും അവിടെ കഥാപാത്രങ്ങളില്‍ ഉപയോഗിക്കുന്ന വസ്ത്രവും സ്വഭാവവും കണ്ടു അവളുടെ സ്വഭാവം ഇതുപോലെ ആകും എന്ന് കരുതി ഇത്തരം മെസേജ് അയക്കുന്ന സദാചാരികളോട് ഒന്ന് മാത്രം പറയുന്നു ഈ ചിരിക്കുന്ന മുഖത്തിനു പിറകില്‍ വാളെടുക്കാന്‍ ധൈര്യം ഉള്ള ഒരു മനസ്സും ഉണ്ട്.

ഞാന്‍ പെണ്ണാണ് പെണ്ണായി തന്നെ ജീവിക്കും മരണം വരെ. (ഞാന്‍ സ്‌ക്രീന്‍ഷോട്ട് നീക്കം ചെയ്തത് ആരെയും പേടിച്ചിട്ടല്ല, ഞാന്‍ കാരണം ഒരു പാവം പയ്യന്‍ പൊങ്കാല വാങ്ങണ്ടല്ലോ എന്ന് ഓര്‍ത്തിട്ടാണ്. ഫോണില്‍ നിന്നൊക്കെ ഓരോരുത്തരെ വിളിച്ചു ചീത്ത പറയുമ്പോള്‍ ഒന്നോര്‍ക്കണം ഇത് സൈബര്‍ കാലം ആണെന്ന് )