‘ഷാനവാസ് എന്ന പേരാണോ നിങ്ങളുടെ പ്രശ്‌നം?’ സദ്യ വിവാദത്തില്‍ പ്രിയദര്‍ശന്റെ സഹായി

ഓണപ്പതിപ്പില് വന്ന അഭിമുഖത്തിലെ വരികളെടുത്ത് അനാവശ്യ വ്യാഖ്യാനം തീര്ത്തതും മുസ്ലിം ആയതിനാല് തന്നെ സദ്യ കഴിക്കാന് കൂടെയിരുത്തിയില്ല എന്നതുമൊക്കെ ശരിക്കും സങ്കടപ്പെടുത്തിയെന്ന് പ്രിയദര്ശന്റെ സഹായി ഷാനവാസ്. സൗത്ത് ലൈവിന് നല്കിയ അഭിമുഖത്തിലാണ് ഷാനവാസ് ഇക്കാര്യം വ്യക്തമാക്കിയത്. ഓണത്തിന് വീട്ടില് ഒറ്റക്കായതിനാല് വളര്ത്തുനായക്കൊപ്പമാണ് സദ്യ കഴിച്ചതെന്ന സംവിധായകന് പ്രിയദര്ശന്റെ പരാമര്ശം വിവാദമായിരുന്നു. സഹായിയെ ഒപ്പമിരുത്താതെ നായക്കൊപ്പം സദ്യ കഴിച്ചതിനെതിരേ ട്രോളുകളും വിമര്ശനങ്ങളും ഉയര്ന്നു.
 | 
‘ഷാനവാസ് എന്ന പേരാണോ നിങ്ങളുടെ പ്രശ്‌നം?’ സദ്യ വിവാദത്തില്‍ പ്രിയദര്‍ശന്റെ സഹായി

ഓണപ്പതിപ്പില്‍ വന്ന അഭിമുഖത്തിലെ വരികളെടുത്ത് അനാവശ്യ വ്യാഖ്യാനം തീര്‍ത്തതും മുസ്ലിം ആയതിനാല്‍ തന്നെ സദ്യ കഴിക്കാന്‍ കൂടെയിരുത്തിയില്ല എന്നതുമൊക്കെ ശരിക്കും സങ്കടപ്പെടുത്തിയെന്ന് പ്രിയദര്‍ശന്റെ സഹായി ഷാനവാസ്. സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് ഷാനവാസ് ഇക്കാര്യം വ്യക്തമാക്കിയത്. ഓണത്തിന് വീട്ടില്‍ ഒറ്റക്കായതിനാല്‍ വളര്‍ത്തുനായക്കൊപ്പമാണ് സദ്യ കഴിച്ചതെന്ന സംവിധായകന്‍ പ്രിയദര്‍ശന്റെ പരാമര്‍ശം വിവാദമായിരുന്നു. സഹായിയെ ഒപ്പമിരുത്താതെ നായക്കൊപ്പം സദ്യ കഴിച്ചതിനെതിരേ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നു.

ലിസിയുമായുള്ള വിവാഹമോചനത്തേത്തുടര്‍ന്ന് ജീവിതത്തിലുണ്ടായ ഏകാന്തതയേക്കുറിച്ച് പറയുന്ന അഭിമുഖത്തിലാണ് ഒറ്റയ്ക്ക് ഓണമുണ്ടതിനെക്കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞത്. ഇതെത്തുടര്‍ന്നുള്ള ട്രോളുകളും പരിഹാസവുമൊക്കെ വല്ലാതെ വേദനിപ്പിച്ചുവെന്ന് ഷാനവാസ് പറയുന്നു. തന്റെ മുസ്ലിം പേരിനെ ചൊല്ലി പ്രിയദര്‍ശനെ ആക്രമിക്കുന്നത് കണ്ട് സഹികെട്ടാണ് സംസാരിക്കുന്നത്. പേഴ്സണല്‍ അസിസ്റ്റന്റ് എന്നതിനെക്കാള്‍ ഒരു മകനെ പോലെയോ സഹോദരനെ പോലെയോ ആണ് സാര്‍ എന്നെ ട്രീറ്റ് ചെയ്യുന്നത്.

പ്രിയന്‍ സാറിനെ അടുത്തറിയാവുന്നവര്‍ക്കെല്ലാം ഇക്കാര്യം അറിയാം. എനിക്ക് മുമ്പ് ഹമീദ് എന്നൊരാളാണ് പ്രിയന്‍ സാറിന്റെ മാനേജരായി ഉണ്ടായിരുന്നത്. അദ്ദേഹം രണ്ട് വര്‍ഷം മുമ്പ് മരിച്ചു. അവസാന കാലം വരെ സാറിനൊപ്പം ഉണ്ടായിരുന്നു. പ്രിയന്‍ സാര്‍ എപ്പോഴാണ് സിനിമയില്‍ നിന്ന് പിന്‍വാങ്ങുന്നത് അന്ന് ഞാനും സിനിമ നിര്‍ത്തും. കാരണം അദ്ദേഹമാണ് എനിക്ക് സിനിമയെന്നും ഷാനവാസ് പറഞ്ഞു.

പിയദര്‍ശനെ താറടിച്ചുകാണിക്കാന്‍ പലരും ആഗ്രഹിക്കുന്നുണ്ട്. എഴുതുന്നവര്‍ പലരും എഴുതും. പല മുസ്ലീം സംഘടനകളും ഇതിന് മുന്‍നിരയില്‍ ഉണ്ട്. ഞാനും പ്രിയന്‍ സാറിനൊപ്പമാണ് ഞാനും സദ്യകഴിച്ചത്. ഫസ്റ്റ് ടൈമാണ് ഓണത്തിന് ഇങ്ങനെ വേറെ ആരുമില്ലാത്തത്. എടാ ഒരു ഇല ഇടുന്നത് ബലിയിടുമ്പോഴാണ് എന്ന് സാര്‍ എന്നോട് പറഞ്ഞു. എനിക്കറിഞ്ഞൂടായിരുന്നു. ആരൊക്കെ എന്തൊക്കെ തരംതാഴ്ത്തിക്കാണിച്ചാലും എനിക്ക് പ്രിയന്‍ സാറിനെ അറിയാം. ജീവിതത്തില്‍ ഒരു പാട് ഘട്ടത്തില്‍ എന്ന സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ആളാണ്. ഒരു വാക്ക് കൊണ്ട് പോലും എന്ന നോവിക്കാത്ത ആളാണ് അദ്ദേഹം.

ഞാന്‍ മുസ്ലീം ആണ് എന്നാല്‍ ജാതിയോ മതമോ നോക്കിയല്ല ഞാന്‍ കാര്യങ്ങള്‍ കാണുന്നത്. അക്കാര്യത്തിലും എനിക്ക് മാതൃകയായിട്ടുള്ളത് പ്രിയന്‍ സാറാണ്. മനസ്സില്‍ ജാതിയും മതവും വച്ച് നോക്കുന്നവരാണ് ആളുകളെ മനുഷ്യരായിട്ടല്ലാതെ മതവും ജാതിയും വേര്‍തിരിച്ച് കാണുന്നത്. ഞാന്‍ മുസ്ലിമും സാര്‍ ഹിന്ദുവും ആയി ജനിച്ചത് കൊണ്ട് ഏത് കാര്യത്തിലും ജാതിയും മതവും നോക്കി വിവാദമുണ്ടാക്കുന്നത് എന്തിനാണ്, ഷാനവാസ് എന്ന പേരാണ് പ്രശ്നം?”

പലപ്പോഴും നാട്ടില്‍ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഓണം. ഇക്കുറി ചെന്നൈയിലെ വീട്ടില്‍ ഞാനും തിയോ എന്ന പട്ടിക്കുട്ടിയും മാത്രം. സഹായി ഷാനവാസ് ഇലയിട്ടു സദ്യ വിളമ്പി. ഒരില മാത്രം. ബലിയിടുമ്പോള്‍ മാത്രമാണ് ഒരില ഇടുന്നത്. ഒറ്റയ്ക്കിരുന്നു കഴിക്കാന്‍ തോന്നിയില്ല. പിന്നെ തിയോയെ വിളിച്ചിരുത്തി അവന്റെയൊപ്പം ഓണ സദ്യ കഴിച്ചു എന്നായിരുന്നു പരാമര്‍ശം. മലയാള മനോരമയുടെ വാചകമേള പംക്തിയില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ഇത് വിവാദമായത്.