എന്നൈ അറിന്താളിന് വേണ്ടി വിഘ്‌നേശ് ശിവം ഗാനമെഴുതുന്നു

സംവിധായകൻ, സംഗീതസംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിൽ പോടാ പോടിയിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകൻ വിഘ്നേശ് ശിവൻ വീണ്ടും ഗാനം എഴുതുകയാണ്. എന്നൈ അറിന്താൾ എന്ന് പേരിട്ടിരിക്കുന്ന ഗൗതം വാസുദേവ മേനോനും അജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് വിഘ്നേശ് ശിവൻ പാട്ടെഴുതിയത്.
 | 
എന്നൈ അറിന്താളിന് വേണ്ടി വിഘ്‌നേശ് ശിവം ഗാനമെഴുതുന്നു

സംവിധായകൻ, സംഗീതസംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിൽ പോടാ പോടിയിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകൻ വിഘ്‌നേശ് ശിവൻ വീണ്ടും ഗാനം എഴുതുകയാണ്. എന്നൈ അറിന്താൾ എന്ന് പേരിട്ടിരിക്കുന്ന ഗൗതം വാസുദേവ മേനോനും അജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് വിഘ്‌നേശ് ശിവൻ പാട്ടെഴുതിയത്.

ചിത്രത്തിലെ അടരു ഉടരു എന്ന തുടങ്ങുന്ന ഡപ്പാംകുത്ത് പാട്ടാണ് വിഘ്‌നേശ് എഴുതിയിരിക്കുന്നത്. നേരത്തെ അനിരുദ്ധിന്റെ ചാൻസേ ഇല്ലൈ എന്ന സംഗീത വീഡിയോയ്ക്ക് വേണ്ടിയും വണക്കം ചെന്നൈ, വിരട്ടു എന്നീ ചിത്രങ്ങൾക്ക് വേണ്ടിയും ചിലബരശന്റെ ലവ് ആന്തം എന്ന ഗാനത്തിന് വേണ്ടിയും വിഘ്‌നേശ് ഗാനങ്ങൾ എഴുതിയിട്ടുണ്ട്.

നീ താനെ എൻ പൊൻവസന്തം എന്ന ചിത്രത്തിന് ശേഷം ഗൗതം മേനോൻ തമിഴിൽ സംവിധാനം ചെയ്യുന്ന എന്നൈ അറിന്താളിൽ അജിത് കുമാറിനെ കൂടാതെ അനുഷ്‌കാ ഷെട്ടി, തൃഷ കൃഷ്ണൻ, അരുൺ വിജയ്, പാർവതി നായർ, വിവേക്, തലൈവാസൽ വിജയ്, അമിത് ഭാർഗവ, ദേവി അജിത്ത് തുടങ്ങിയവരാണ് അഭിനേതാക്കൾ. പ്രേക്ഷകർ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന 10 ചിത്രങ്ങളിലൊന്ന് എന്ന് ബിഹൈൻഡ് വുഡ്‌സ് തിരഞ്ഞെടുത്ത ചിത്രമായ എന്നൈ അറിന്താളിന്റെ തിരക്കഥ ഒരുക്കുന്നത് ഗൗതം മേനോനും, ശ്രീധർ രാഘവനും ചേർന്നാണ്. ശ്രീ സത്യ സായി മൂവിസിന്റെ ബാനറിൽ എ എം രത്‌നം, എ രഘുറാം, സുനിൽ ലുലാ, ഗൗതം മേനോൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും.