സർ സിപിയുടെ ട്രെയിലർ

ജയറാം ചിത്രം സർ സിപിയുടെ ട്രെയിലർ റിലീസ് ചെയ്തു. ഷാജൂൺ കര്യാൽ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഹണി റോസാണ് നായിക. വിജയരാഘവൻ, സീമ, വിനയപ്രസാദ്, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
 | 

സർ സിപിയുടെ ട്രെയിലർ

കൊച്ചി: ജയറാം ചിത്രം സർ സിപിയുടെ ട്രെയിലർ റിലീസ് ചെയ്തു. ഷാജൂൺ കര്യാൽ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഹണി റോസാണ് നായിക. വിജയരാഘവൻ, സീമ, വിനയപ്രസാദ്, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

എസ് സുരേഷ് ബാബുവിന്റേതാണ് തിരക്കഥ. ഡോ. മധു വാസുദേവിന്റെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് സെജോ ജോണാണ്. അഴകപ്പനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് സന്ദീപ് നന്ദകുമാർ. കലാസംവിധാനം രഞ്ജിത്ത് കോത്താരി. ഫെയ്‌സ് ടു ഫെയ്‌സ്, രാജാധി രാജാ എന്നീ ചിത്രങ്ങൾക്കു ശേഷം ഗുഡ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസറാണ് ചിത്രം നിർമിക്കുന്നത്.