സാരഥിയിലെ ഗാനങ്ങൾ പുറത്തിറങ്ങി

സണ്ണി വെയ്നിനെ നായകനാക്കി നവാഗതനായ ഗോപാലൻ മനോജ് സംവിധാനം ചെയ്യുന്ന ചിത്രം സാരഥിയിലെ ഗാനങ്ങൾ പുറത്തിറങ്ങി.
 | 
സാരഥിയിലെ ഗാനങ്ങൾ പുറത്തിറങ്ങി

 

കൊച്ചി: സണ്ണി വെയ്‌നിനെ നായകനാക്കി നവാഗതനായ ഗോപാലൻ മനോജ് സംവിധാനം ചെയ്യുന്ന ചിത്രം സാരഥിയിലെ ഗാനങ്ങൾ പുറത്തിറങ്ങി. ഗോപി സുന്ദർ ഈണം നല്കി അനുരാധാ ശ്രീറാം ആലപിച്ച ഒരു ഫാസ്റ്റ് നമ്പറും, നജീം അർഷാദും മൃദുല വാര്യരും ചേർന്ന് ആലപിച്ച ഒരു മെലഡി ഗാനവുമാണ് പുറത്തിറങ്ങിയത്.

ഒരു ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകുമ്പോൾ നടക്കുന്ന അവിചാരിത സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആംബുലൻസ് ഡ്രൈവറായി സണ്ണി വെയിൻ വേഷമിടുന്നു. മൂവി നെസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ ശ്രീകുമാർ.ഡി.പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീനിവാസൻ, നെടുമുടി വേണു, മധുപാൽ, തലൈവാസൽ വിജയ്, ബൈജു, വിഷ്ണു രാഘവ്, സുനിൽ സുഗത, വിനുത ലാൽ, ശ്രുതി ബാല, ശാന്ത കുമാരി, ബീനാ ആന്റണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കെ.രഞ്ജിത്ത് കഥയും രാജേഷ്.കെ.രാമൻ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നു. ക്യാമറ നൗഷാദ് ശരീഫ്, എഡിറ്റിംഗ് അയൂബ് ഖാൻ.

ചിത്രം പതിമൂന്നിനു തിയേറ്ററുകളിൽ എത്തും.

ഗാനങ്ങൾ താഴെ കാണാം.