പൃഥ്വിരാജന്റെ നായികയായി ശ്രിന്ദ അഷാബ് എത്തുന്നു

പൃഥ്വിരാജിന്റെ നായികയായി ശ്രിന്ദ അഷാബ് എത്തുന്നു. ദിലീഷ് നായർ സംവിധാനം ചെയ്യുന്ന 'ടമാർ പഠാറി'ലാണ് ശ്രിന്ദ പൃഥ്വിയുടെ നായികയാകുന്നത്. നിവിൻ പോളിയുടെ നായികയായി 1983 എന്ന ചിത്രത്തിൽ സുശീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രിന്ദ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
 | 
പൃഥ്വിരാജന്റെ നായികയായി ശ്രിന്ദ അഷാബ് എത്തുന്നു

കൊച്ചി: പൃഥ്വിരാജിന്റെ നായികയായി ശ്രിന്ദ അഷാബ് എത്തുന്നു. ദിലീഷ് നായർ സംവിധാനം ചെയ്യുന്ന ‘ടമാർ പഠാറി’ലാണ് ശ്രിന്ദ പൃഥ്വിയുടെ നായികയാകുന്നത്. നിവിൻ പോളിയുടെ നായികയായി 1983 എന്ന ചിത്രത്തിൽ സുശീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രിന്ദ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഈ അഭിനയ മികവാണ് തന്റെ ചിത്രത്തിൽ ശ്രിന്ദയെ നായികയാകാൻ കാരണം എന്ന് ചിത്രത്തിന്റെ സംവിധായകൻ ദീലീഷ് പറയുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ബിജു മേനോൻ, ബാബുരാജ്, ചെമ്പൻ വിനോദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.