ബീഫ് കഴിക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം നുണ; കഴിച്ചെന്ന് പറയുന്ന അഭിമുഖം പുറത്ത്

ന്റെ കുടുംബത്തിൽ ആരും ബീഫ് കഴിക്കാറില്ലെന്നും വീട്ടിൽ കയറ്റാറില്ലെന്നും പറഞ്ഞ നടൻ സുരേഷ് ഗോപിയുടെ വാദം നുണ. ഇക്കാര്യം തെളിയിക്കുന്ന അഭിമുഖത്തിന്റെ വീഡിയോ പുറത്ത്.
 | 

ബീഫ് കഴിക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം നുണ; കഴിച്ചെന്ന് പറയുന്ന അഭിമുഖം പുറത്ത്
കൊച്ചി:
തന്റെ കുടുംബത്തിൽ ആരും ബീഫ് കഴിക്കാറില്ലെന്നും വീട്ടിൽ കയറ്റാറില്ലെന്നും പറഞ്ഞ നടൻ സുരേഷ് ഗോപിയുടെ വാദം നുണ. ഇക്കാര്യം തെളിയിക്കുന്ന അഭിമുഖത്തിന്റെ വീഡിയോ പുറത്ത്. ദുബായ്‌യിലെ മലയാളം റേഡിയോയായ ഹിറ്റ് എഫ്എം ന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. മഹാരാഷ്ട്രയിൽ ബീഫ് നിരോധിച്ച് ഉത്തരവ് വന്ന സമയത്ത് താൻ ബീഫ് കഴിക്കാറില്ലെന്നും വീട്ടിൽ കയറ്റാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ വാദമാണ് ഇതോടെ പൊളിഞ്ഞത്.

സുരേഷ് ഗോപിയുടെ വാക്കുകളിലൂടെ: ”നവംബർ അഞ്ചിന് ഒരു ഷോയ്ക്ക് വേണ്ടി
സൂറിക്കിൽ പോയിട്ട്…അവിടെ ബീഫും പോർക്കും മാത്രേമേ ഉള്ളൂ… പിന്നെ പോർക്ക് തൊടുന്ന പ്രശ്‌നല്ല…. ബീഫ് അല്ലെങ്കിൽ പിന്നെ കുറച്ചു ഇലകളൊക്കെ കഴിക്കേണ്ടി വരും, അതെന്റെ
ടേസ്റ്റ് ബഡ്‌സ് ചെലപ്പോ അതെൻറെ കരണത്ത് അടി തരും ന്നു പേടിച്ചിട്ടു .. ബീഫ് നാല് ദിവസം കഴിച്ചതിൻറെ ഒരു ആഡ്‌ ഓൺ ആണ്..”

നാല് ദിവസം കൊണ്ട് തൂക്കം 94 കിലോയിൽ നിന്ന് 97 ആയത് ബീഫ് കഴിച്ചിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

 

താൻ ബീഫ് കഴിക്കില്ലെന്ന് സുരേഷ് ഗോപി പറയുന്ന വീഡിയോ താഴെ കാണാം