സപ്തമ.ശ്രീ. തസ്‌കരഃയിലെ ആദ്യ ഗാനം പുറത്തിറങ്ങി

സപ്തമ.ശ്രീ. തസ്കരഃയിലെ ആദ്യ ഗാനം പുറത്തിറങ്ങി, ജോബ് കുര്യനും സപ്തപർണ ചക്രബർത്തിയും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് റെക്സ് വിജയനാണ്. എങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ് താനെ പൂക്കും എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ 7ത് ഡേയ്ക്ക് ശേഷം പൃഥ്വിരാജ് നായകനാവുന്ന ചിത്രമാണ് സപ്തമ.ശ്രീ. തസ്കരഃ.
 | 

സപ്തമ.ശ്രീ. തസ്‌കരഃയിലെ ആദ്യ ഗാനം പുറത്തിറങ്ങി, ജോബ് കുര്യനും സപ്തപർണ ചക്രബർത്തിയും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് റെക്‌സ് വിജയനാണ്. എങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ് താനെ പൂക്കും എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ 7ത് ഡേയ്ക്ക് ശേഷം പൃഥ്വിരാജ് നായകനാവുന്ന ചിത്രമാണ് സപ്തമ.ശ്രീ. തസ്‌കരഃ.

ജയലിൽ വച്ച് പരിചയപ്പെടുന്ന ഏഴ് കള്ളൻമാരുടെ കഥ പറയുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനെ കൂടാതെ റീനു മാത്യൂസ് ആസിഫ് അലി, സനൂഷ, നീരജ് മാധവ്, നെടുമുടി വേണു തുടങ്ങിയവരാണ് അഭിനയിക്കുന്നത്. 24 നോർത്ത് കാതം എന്ന ചിത്രത്തിന് ശേഷം അനിൽ രാധാകൃഷണ മേനോൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സപ്തമ.ശ്രീ. തസ്‌കരഃ. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ സന്തോഷ് ശിവൻ, ഷാജി നടേശൻ, പ്രഥ്വിരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്തംബർ ആറിന് തീയേറ്ററുകളിലെത്തും.