ഒറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കിയ ഗാനം; തട്ടംപുറത്ത് അച്യുതനിലെ ലാല്‍ജോസ് ബ്രില്യന്‍സ്; മേക്കിംഗ് വീഡിയോ കാണാം

വ്യത്യസ്തമായ ചിത്രങ്ങളുമായി പ്രേക്ഷകരെ വിസ്മയിച്ച കുഞ്ചാക്കോ ബോബന്-ലാല് ജോസ് കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്. ഇന്ന് തീയേറ്ററുകളില് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ 'വിടില്ല പൂണ്ട കള്ളാ' ഗാനരംഗത്തിന് പിന്നിലെ അണിയറ രഹസ്യങ്ങള് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്. സുജാതയും ചിത്രയും ചേര്ന്ന് ആലപച്ചിരിക്കുന്ന ഗാനം ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു പരീക്ഷണം തന്റെ സിനിമാ ജീവിതത്തില് ആദ്യമാണെന്നും ലാല് ജോസ് പറയുന്നു.
 | 
ഒറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കിയ ഗാനം; തട്ടംപുറത്ത് അച്യുതനിലെ ലാല്‍ജോസ് ബ്രില്യന്‍സ്; മേക്കിംഗ് വീഡിയോ കാണാം

കൊച്ചി: വ്യത്യസ്തമായ ചിത്രങ്ങളുമായി പ്രേക്ഷകരെ വിസ്മയിച്ച കുഞ്ചാക്കോ ബോബന്‍-ലാല്‍ ജോസ് കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. ഇന്ന് തീയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ‘വിടില്ല പൂണ്ട കള്ളാ’ ഗാനരംഗത്തിന് പിന്നിലെ അണിയറ രഹസ്യങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍. സുജാതയും ചിത്രയും ചേര്‍ന്ന് ആലപച്ചിരിക്കുന്ന ഗാനം ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു പരീക്ഷണം തന്റെ സിനിമാ ജീവിതത്തില്‍ ആദ്യമാണെന്നും ലാല്‍ ജോസ് പറയുന്നു.

പ്രശസ്ത ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ മകന്‍ ദീപാങ്കുരനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രം കൂടിയാണ് തട്ടുംപുറത്ത് അച്യുതന്‍. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലെ പാലുണ്ണി, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയിലെ ചക്ക ഗോപന്‍ എന്നീ ചാക്കോച്ചന്റെ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങള്‍ തിരശ്ശീലയിലെത്തിച്ചയാളാണ് ലാല്‍ ജോസ്. തട്ടുംപുറത്ത് അച്യുതനിലും കുഞ്ചാക്കോ ബോബന്റെ കഥാപാത്രം തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.

കുഞ്ചാക്കോ ബോബനെ കൂടാതെ ഹരീഷ് കണാരന്‍. ശ്രാവണ, കലാഭവന്‍ ഷാജോണ്‍, കൊച്ചു പ്രേമന്‍ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. കോമഡിക്ക് പ്രധാന്യം നല്‍കുന്ന ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഷെബിന്‍ ബെക്കറാണ് നിര്‍മ്മാതാവ്.

മേക്കിംഗ് വീഡിയോ കാണാം.