റിമി ടോമി നായികയാവുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

ഗായികയും അവതാരകയുമായ റിമി ടോമി നായികയാവുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ജയറാം നായകനാവുന്ന തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമയിലൂടെയാണ് റിമി ടോമി നായികയായി എത്തുന്നത്.
 | 
റിമി ടോമി നായികയാവുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

 

കൊച്ചി: ഗായികയും അവതാരകയുമായ റിമി ടോമി നായികയാവുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ജയറാം നായകനാവുന്ന തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമയിലൂടെയാണ് റിമി ടോമി നായികയായി എത്തുന്നത്. സീരിയൽ സംവിധായകനായ ജയദേവനായി ജയറാം എത്തുന്നു. ജയദേവന്റെ ആരാധികയായ പുഷ്പവല്ലി ആയി റിമി ടോമിയും. കണ്ണൻ താമരക്കുളമാണ് തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രമൊരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്നു. നേരത്തെ അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ ആഷിഖ് അബു സംവിധാനം ചെയ്ത ചെറു ചിത്രത്തിൽ റിമി ടോമി ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.