ഐ.എഫ്.എഫ്.കെ: ഓൺലൈൻ അപേക്ഷകർക്കെല്ലാം പാസ് നൽകുമെന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഓൺലൈൻ വഴി അപേക്ഷിച്ചവർക്കെല്ലാം ഡെലിഗേറ്റ് പാസ് നൽകുമെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. 9812 പേരാണ് ഇത്തവണ അപേക്ഷിച്ചത്. അടൂരിനെ പോലെയുള്ള ഒരാളെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അതിൽ ദുഖമുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.
 | 
ഐ.എഫ്.എഫ്.കെ: ഓൺലൈൻ അപേക്ഷകർക്കെല്ലാം പാസ് നൽകുമെന്ന് തിരുവഞ്ചൂർ


തിരുവനന്തപുരം: 
തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഓൺലൈൻ വഴി അപേക്ഷിച്ചവർക്കെല്ലാം ഡെലിഗേറ്റ് പാസ് നൽകുമെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. 9812 പേരാണ് ഇത്തവണ അപേക്ഷിച്ചത്. അപേക്ഷരുടെ എണ്ണത്തിൽ ഇത്തവണ റെക്കോർഡ് വർധന ഉണ്ടായി. അടൂർ ഗോപാലകൃഷണനെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അതിൽ ദുഖമുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ പേരിൽ അടൂരിനെതിരെ പ്രതിഷേധം നടത്തിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

149 സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. ഇളവ് ഉണ്ടെന്ന് അറിയാതെ മുഴുവൻ തുകയും അടച്ച വിദ്യാത്ഥികൾക്ക് ബാക്കി പണം തിരികെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളം മാത്രം അറിയുന്നവർ മേളയ്ക്ക് വരേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവന അത്തരത്തിൽ വളച്ചൊടിച്ചത് മാധ്യമങ്ങളുടെ കൈമിടുക്കാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. മേളയുടെ പേരിൽ ധൂർത്ത് അനുവദിക്കില്ലെന്നും അടൂർ പറഞ്ഞു.