ഉട്ടോപ്യയിലെ രാജാവിന്റെ ടീസര്‍ കാണാം

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി കമല് സംവിധാനം ചെയ്യുന്ന ചിത്രമായ ഉട്ടോപ്യയിലെ രാജാവിന്റെ ടീസര് പുറത്തിറങ്ങി. ഓണത്തിന് റിലീസ് ചെയ്യുന്ന ചിത്രത്തില് ജുവല് മേരിയാണ് നായിക. ഗ്രാന്റേ ഫിലിം കോര്പ്പറേഷന്സിന്റെ ബാനറില് ഹസീബ് ഹനീഫ്, നൗഷാദ് കണ്ണൂര് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്.
 | 
ഉട്ടോപ്യയിലെ രാജാവിന്റെ ടീസര്‍ കാണാം

കൊച്ചി: മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഉട്ടോപ്യയിലെ രാജാവിന്റെ ടീസര്‍ പുറത്തിറങ്ങി. ഓണത്തിന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ജുവല്‍ മേരിയാണ് നായിക. ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്‍സിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് കണ്ണൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ജോയ് മാത്യു, നന്ദു, സുനില്‍ സുഖദ,  എന്നിവര്‍ക്കൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ആമേന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പി.എസ്. റഫീക്ക് തിരക്കഥയും സംഭാഷണവും എഴുതുന്നു. ഛായാഗ്രഹണം നീല്‍ ഡികുഞ്ഞ നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.

ടീസര്‍ കാണാം