Friday , 20 September 2019
News Updates

ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ പല്ലവി സ്‌ക്രീനിലെത്തിയത് ഇങ്ങനെ; ‘ഉയരെ’ മേക്കോവര്‍ വീഡിയോ കാണാം

കൊച്ചി: തീയേറ്ററുകള്‍ നിറഞ്ഞോടിയ ഉയരെ എന്ന ചിത്രത്തിലെ ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രമായി അഭിനയിച്ച പാര്‍വതിക്ക് ആരാധകരുടെ അഭിനന്ദനങ്ങള്‍ ഏറെ ലഭിച്ചിരുന്നു. ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ പല്ലവിയുടെ മുഖം സൃഷ്ടിക്കുന്നതിനായി മണിക്കൂറുകളോളം മേക്ക്അപ്പിനായി ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഡേര്‍ട്ടി ഹാന്‍ഡ്‌സ് സ്റ്റുഡിയോ എന്ന പ്രോസ്‌തെറ്റിക് മേക്കപ്പ് സംഘമാണ് പാര്‍വതിയുടെ ലുക്കിനു പിന്നില്‍. ഓരോ ദിവസവും നാലു മണിക്കൂറോളമാണ് ഈ മേക്കപ്പിനായി പാര്‍വതിയും മേക്കപ്പ് സംഘവും ചെലവഴിച്ചത്.

മേക്കോവര്‍ വീഡിയോ കാണാം

DONT MISS