വർഷത്തിന്റെ ട്രെയ്‌ലർ

പുണ്യാളൻ അഗർബത്തീസിന് ശേഷം മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ രഞ്ജിത് ശങ്കർ ഒരുക്കുന്ന ചിത്രം വർഷത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കുടുംബ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ ആശാ ശരത്, മംമ്താ മോഹൻദാസ്, ഗോവിന്ദ് പദ്മ സൂര്യ, ടി.ജി രവി, സുധീർ കരമന, സജിത മഠത്തിൽ, സരയു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
 | 

 

വർഷത്തിന്റെ ട്രെയ്‌ലർ

പുണ്യാളൻ അഗർബത്തീസിന് ശേഷം മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ രഞ്ജിത് ശങ്കർ ഒരുക്കുന്ന ചിത്രം വർഷത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കുടുംബ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ ആശാ ശരത്, മംമ്താ മോഹൻദാസ്, ഗോവിന്ദ് പദ്മ സൂര്യ, ടി.ജി രവി, സുധീർ കരമന, സജിത മഠത്തിൽ, സരയു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. സന്തോഷ് വർമയുടെ വരികൾക്ക് ബിജിബാലാണ് സംഗീതം നൽകിയിരിക്കുന്നത്.

ഏറെ നാൾ ഗൾഫിൽ ജോലി ചെയ്ത ശേഷം നാട്ടിൽ തിരിച്ചെത്തിയ വേണു എന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആശാ ശരത് മമ്മൂട്ടിയുടെ ഭാര്യ നന്ദിനിയായെത്തുന്നു. ഗൾഫിൽ നിന്ന് നാട്ടിലെത്തുന്ന വേണുവിന്റെ ജീവിതത്തിൽ തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. തൃശൂരാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

പ്ലേ ഹൗസ് നിർമ്മിക്കുന്ന ചിത്രം നവംബറിൽ തിയേറ്ററുകളിലെത്തും.