വിനയ് ഫോർട്ട് വിവാഹിതനായി

നടൻ വിനയ് ഫോർട്ട് വിവാഹിതനായി. ഗുരുവായൂർ സ്വദേശിനിയും അമൃതാ യൂണിവേഴ്സിറ്റിയിൽ നാനോ സയൻസ് വിദ്യാർത്ഥിനിയുമായ സൗമ്യയാണ് വധു. മൂന്നു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം.
 | 

വിനയ് ഫോർട്ട് വിവാഹിതനായി
കൊച്ചി:
നടൻ വിനയ് ഫോർട്ട് വിവാഹിതനായി. ഗുരുവായൂർ സ്വദേശിനിയും അമൃതാ യൂണിവേഴ്‌സിറ്റിയിൽ നാനോ സയൻസ് വിദ്യാർത്ഥിനിയുമായ സൗമ്യയാണ് വധു. മൂന്നു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം.

ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായിരുന്ന എം.വി. മണിയുടെയും സുജാതയുടെയും മകനാണ് വിനയ് ഫോർട്ട്. ഋതു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിനയിന്റെ സെക്കൻസ് എന്ന ചിത്രമാണ് അവസാനം തീയേറ്ററുകളിലെത്തിയത്. ചിത്രീകരണം നടക്കുന്ന റോസാപ്പൂക്കാലം, അൽഫോൺസ് പുത്രന്റെ പ്രേമം, പ്രിയനന്ദനന്റെ ഞാൻ നിന്നോടു കൂടെയുണ്ട് എന്നിവയാണ് വിനയിന്റെ പുതിയ ചിത്രങ്ങൾ.