ലാലിസം; നിലവാരമില്ലാത്ത പരിപാടി വച്ചതിന് തിരുവഞ്ചൂരിന് എത്ര കിട്ടിയെന്ന് വിനയൻ

നാഷണൽ ഗെയിംസ് ഉദ്ഘാടന ചടങ്ങിന് നിലവാരമില്ലാത്ത നിലയിൽ ലാലിസം പരിപാടി അവതരിപ്പിച്ചതിനെതിരെ സംവിധായകൻ വിനയൻ. ലാലിസത്തിന്റെ അരങ്ങേറ്റത്തിന് സംസ്ഥാന സർക്കാർ രണ്ടു കോടി ചിലവാക്കിയത് എന്തു മാനദണ്ഡത്തിലായിരുന്നുവെന്ന് വിനയൻ ചോദിച്ചു.
 | 

ലാലിസം; നിലവാരമില്ലാത്ത പരിപാടി വച്ചതിന് തിരുവഞ്ചൂരിന് എത്ര കിട്ടിയെന്ന് വിനയൻ
കൊച്ചി:
നാഷണൽ ഗെയിംസ് ഉദ്ഘാടന ചടങ്ങിന് നിലവാരമില്ലാത്ത നിലയിൽ ലാലിസം പരിപാടി അവതരിപ്പിച്ചതിനെതിരെ സംവിധായകൻ വിനയൻ. ലാലിസത്തിന്റെ അരങ്ങേറ്റത്തിന് സംസ്ഥാന സർക്കാർ രണ്ടു കോടി ചിലവാക്കിയത് എന്തു മാനദണ്ഡത്തിലായിരുന്നുവെന്ന് വിനയൻ ചോദിച്ചു. ദേശീയ ശ്രദ്ധ നേടുന്ന വേദിയിൽ ഇത്ര നിലവാരം കുറഞ്ഞ ഒരു പരിപാടി അവതരിപ്പിക്കാൻ കൊടുത്തതു വഴി മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് കിട്ടിയ ഗുണമെന്താണെന്ന് അദ്ദേഹം വ്യക്തമാക്കാണമെന്നും വിനയൻ ആവശ്യപ്പെട്ടു. ഇതിൽ ഒരു കോടി രൂപയുടെ അഴിമതിയെങ്കിലും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനെ എങ്ങനെ നേരിടാൻ കഴിയുമെന്നും വിനയൻ ചോദിക്കുന്നു.

ലാലിസത്തിനെ കുറിച്ച് കഴിഞ്ഞ ദിവസമിട്ട പോസ്റ്റിനെ വിമർശിച്ച മോഹൻ ലാൽ ആരാധകരുടെ നിലപാടുകളെയും വിനയൻ ചോദ്യം ചെയ്തു. വിമർശനം നടത്തിയാൽ പച്ചത്തെറി വിളിച്ച് ആക്ഷേപിക്കുന്ന ഫാൻസ് സുഹൃത്തുക്കളെ ഇനിയെങ്കിലും നിയന്ത്രിക്കാൻ തയ്യാറായില്ലെങ്കിൽ അതു സാംസ്‌കാരിക കേരളത്തോട് ചെയ്യുന്ന നന്ദികേടാണെന്നും വിനയൻ പറയുന്നു.

ലാലിസം ബാൻഡ് പിരിച്ച് വിട്ടു