മോഹൻലാൽ, മമ്മൂട്ടി ഫാൻസുകാർക്കെതിരെ വിനയൻ; ശിഖണ്ഡി പണി ചെയ്യരുത്

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ പ്രചരണം നടത്തുന്ന മോഹൻലാൽ മമ്മൂട്ടി ഫാൻസുകാർക്കെതിരെ സംവിധായകൻ വിനയൻ. നുണ പ്രചരണം നടത്തി അപമാനിക്കാൻ ശ്രമിക്കുന്നവരുടെ പ്രവർത്തി ശിഖണ്ഡികൾക്ക് ചേർന്നതാണെന്ന് വിനയൻ ഫേസ്ബുക്കിലൂടെ പറയുന്നു. മോഹൻലാലിനെയും മമ്മൂട്ടിയെയും തമ്മിൽ താരതമ്യം ചെയ്യാൻ താൻ ഒരിക്കലും തയ്യാറായിട്ടില്ലെന്നും വിനയൻ പറയുന്നു.
 | 

മോഹൻലാൽ, മമ്മൂട്ടി ഫാൻസുകാർക്കെതിരെ വിനയൻ; ശിഖണ്ഡി പണി ചെയ്യരുത്

കൊച്ചി: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ പ്രചരണം നടത്തുന്ന മോഹൻലാൽ മമ്മൂട്ടി ഫാൻസുകാർക്കെതിരെ സംവിധായകൻ വിനയൻ. നുണ പ്രചരണം നടത്തി അപമാനിക്കാൻ ശ്രമിക്കുന്നവരുടെ പ്രവർത്തി ശിഖണ്ഡികൾക്ക് ചേർന്നതാണെന്ന് വിനയൻ ഫേസ്ബുക്കിലൂടെ പറയുന്നു. മോഹൻലാലിനെയും മമ്മൂട്ടിയെയും തമ്മിൽ താരതമ്യം ചെയ്യാൻ താൻ ഒരിക്കലും തയ്യാറായിട്ടില്ലെന്നും വിനയൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 

മോഹൻലാൽ, മമ്മൂട്ടി ഫാൻസുകാർക്കെതിരെ വിനയൻ; ശിഖണ്ഡി പണി ചെയ്യരുത്

ഇതിലേതാണ് സത്യമെന്ന് ഇത് പോസ്റ്റ് ചെയ്തവർ തന്നെ ഒന്നു പറഞ്ഞാൽ കൊള്ളാം. ഇത്തരം നുണകൾ പ്രചരിപ്പിച്ച് എന്നെ അപമാനപ്പെടുത്താൻ ശ്രമിക്കുന്നവർ ഒന്നോർക്കുക, ഇതു ശിഖണ്ഡികൾക്കു ചേർന്ന പ്രവർത്തിയാണ്.

മോഹൻലാലിനെയും മമ്മൂട്ടിയെയും തമ്മിൽ താരതമ്യം ചെയ്യാൻ ഞാൻ ഒരിക്കലും തയ്യാറായിട്ടില്ല. ഓരോ നടൻമാർക്കും അവരുടേതായ കഴിവുകളുണ്ട്. ചെറിയ നടൻ ഇന്ദ്രൻസിനു പോലും മറ്റു നടൻമാരുമായി താരതമ്യം ചെയ്യാൻ പറ്റാത്ത ചില കഴിവുകളുണ്ടായിരിക്കാം.

മമ്മൂട്ടിയും ലാലും അഭിനയരംഗത്തെ മഹാമേരുക്കൾ തന്നെയാണ്. എനിക്കു പല കാര്യങ്ങളിലും അവരുമായും അവരുടെ സംഘടനയുമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷെ തരംതാണ അഭിപ്രായവും പ്രവർത്തിയും എന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഉള്ളതു തുറന്നു പറയാൻ മടിയുമില്ല. അതിനെ ബഹുമാനക്കുറവായി കാണുകയമരുത്. പക്ഷെ ഞാൻ പറയാത്ത കാര്യം പറഞ്ഞു എന്ന് പ്രചരിപ്പിച്ച് തോൽപ്പിക്കാൻ ശ്രമിക്കണ്ട.