ലാലിസത്തിന് രണ്ട് കോടി; മോഹൻലാലിനെതിരെ വിനയൻ

'ലാലിസം' പരിപാടിയുടെ അരങ്ങേറ്റത്തിന് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവേദി അനുവദിച്ച് നൽകിയതിനെതിരെ സംവിധായകൻ വിനയൻ. പണം സർക്കാർ ഖജനാവിൽ നിന്നാണെങ്കിലും അതിവിടുത്തെ ഓരോ പൗരനും കൊടുക്കുന്ന നികുതിപ്പണമാണെന്നു കൂടി കായിക മന്ത്രി ഓർക്കണമായിരുന്നു.
 | 

ലാലിസത്തിന് രണ്ട് കോടി; മോഹൻലാലിനെതിരെ വിനയൻ
കൊച്ചി:
‘ലാലിസം’ പരിപാടിയുടെ അരങ്ങേറ്റത്തിന് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവേദി അനുവദിച്ച് നൽകിയതിനെതിരെ സംവിധായകൻ വിനയൻ. പണം സർക്കാർ ഖജനാവിൽ നിന്നാണെങ്കിലും അതിവിടുത്തെ ഓരോ പൗരനും കൊടുക്കുന്ന നികുതിപ്പണമാണെന്നു കൂടി കായിക മന്ത്രി ഓർക്കണമായിരുന്നു. ഒരിടത്തും ഒരു ഷോ പോലും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു ബാൻഡിന് രണ്ടുകോടി രൂപ കൊടുക്കുന്നവരേയും അതു വാങ്ങുന്നവരേയും അഭിനന്ദിക്കാതെ തരമില്ലെന്നും അദ്ദേഹം പരിഹസിച്ചു.

മോഹൻലാൽ അദ്ദേഹത്തിനു വേണ്ടി തയ്യാറാക്കിയ ഒരു പബ്ലിസിറ്റി പ്രോഗ്രാം കൂടിയാണ് ലാലിസം. അതിന് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവേദിയിലെ സ്റ്റേജ് ലഭിക്കുക എന്നതു തന്നെ വല്യ കാര്യമാണ്. പക്ഷെ രണ്ടുകോടി രൂപ പ്രതിഫലം ആ പരിപാടിക്കു വേണ്ടി ദേശീയ ഗെയിംസിന്റെ ഫണ്ടിൽ നിന്നും വാങ്ങിക്കുന്നു എന്നത് കുറച്ചു കടന്ന കയ്യായി പോയെന്നും വിനയൻ പറഞ്ഞു.