സംസ്ഥാന സർക്കാരിന് നിരോധന ബാധ: വിനയൻ

സംസ്ഥാന സർക്കാരിനെ നിരോധന ബാധ പിടികൂടിയിരിക്കുകയാണെന്ന് സംവിധായകൻ വിനയൻ. സ്വയം തൊഴിൽ ചെയ്ത് ജീവിക്കുന്നവരുടെ വയറ്റത്തടിക്കാനുള്ള സർക്കാരിന്റെ പുതിയ പരിപാടിയാണ് ഫ്ളക്സ് നിരോധനമെന്ന് വിനയൻ ഫേസ്ബുക്കിലൂടെ പറഞ്ഞു. പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് ഇത്തരം തുഗ്ലക് പരിഷ്കാരങ്ങൾ സർക്കാർ സ്വീകരിക്കുന്നതെന്നും വിനയൻ പറയുന്നു. ഫ്ളക്സ് നിയന്ത്രിക്കുന്നതിനു പകരം വിഷം കലർന്ന പച്ചക്കറികൾ നിരോധിക്കണമെന്നും വിനയൻ ആവശ്യപ്പെട്ടു.
 | 
സംസ്ഥാന സർക്കാരിന് നിരോധന ബാധ: വിനയൻ

കൊച്ചി: സംസ്ഥാന സർക്കാരിനെ നിരോധന ബാധ പിടികൂടിയിരിക്കുകയാണെന്ന് സംവിധായകൻ വിനയൻ. സ്വയം തൊഴിൽ ചെയ്ത് ജീവിക്കുന്നവരുടെ വയറ്റത്തടിക്കാനുള്ള സർക്കാരിന്റെ പുതിയ പരിപാടിയാണ് ഫ്‌ളക്‌സ് നിരോധനമെന്ന് വിനയൻ ഫേസ്ബുക്കിലൂടെ പറഞ്ഞു. പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് ഇത്തരം തുഗ്ലക് പരിഷ്‌കാരങ്ങൾ സർക്കാർ സ്വീകരിക്കുന്നതെന്നും വിനയൻ പറയുന്നു. ഫ്‌ളക്‌സ് നിയന്ത്രിക്കുന്നതിനു പകരം വിഷം കലർന്ന പച്ചക്കറികൾ നിരോധിക്കണമെന്നും വിനയൻ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 

ചിലരുടെ ദേഹത്ത് ബാധ കൂടുന്നു എന്നു നമ്മൾ കേട്ടിട്ടുണ്ട്. അതുപോലെ നമ്മുടെ സർക്കാരിനെയും ഇപ്പോൾ നിരോധന ബാധ കൂടിയിരിക്കുന്നു. നിരോധിച്ചു പ്രതിഛായ വർദ്ധിപ്പിക്കാം എന്നാണു ലക്ഷ്യമെങ്കിൽ അതൊരു തുഗ്ലക്കിയൻ ചിന്താഗതിയാണെന്നെ പറയാനാകു. നമ്മുടെ കേരളീയരുടെ അമിത മദ്യാസക്തി ഒരു പൊതുവിപത്തെന്ന നിലയിൽ മദ്യനിരോധനത്തിന് പലഭാഗത്തുനിന്നും കയ്യടി നേടാനായി എന്നതു സത്യമാണ്. പക്ഷെ അതു പൂർണ്ണമായി നടപ്പാക്കാനാകിലെന്ന കാര്യം സർക്കാരിനുപോലും അറിയാമെന്നത് അതിനേക്കാൾ വല്യ സത്യമാണ് ദേ ഇപ്പോൾ ഫ്‌ളക്‌സ് ബോർഡുകൾ പൂർണ്ണമായി നിരോധിക്കാൻ പോകുന്നത്രെ!

ഓരോ സുപ്രഭാതത്തിലും ഇങ്ങനെ നിരോധന ബാധ കൂടി പ്രഖ്യാപനം തുടർന്നാൽ അതുവഴി സ്വയം തൊഴിൽ കണ്ടെത്തി ജീവിച്ചു പോകുന്ന അനേകായിരം ചെറുപ്പക്കാർ വഴിയാധാരമാകുമെന്നു കൂടി ഈ നിരോധന ഭരണാധികാരികൾ ശ്രദ്ധിച്ചാൽ കൊള്ളാം. വീടും പറമ്പും ഈടു വെച്ച് ലോണെടുത്ത് ജീവിക്കാൻ വേണ്ടി ഫ്‌ളക്‌സ് പ്രിന്റിംഗ് ഇൻഡസ്ട്രി നടത്തുന്നവർ എന്തു തെറ്റ് ചെയ്തതിനാണ് ഈ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് എന്നുകൂടി നാം ചിന്തിക്കണം.

എല്ലാ പാർട്ടിയിലുമുള്ള പൊങ്ങച്ചക്കാരായ ഫ്‌ളക്‌സ് ബോർഡ് നേതാക്കന്മാരെ നിയന്ത്രിച്ചാൽ തന്നെ പകുതി പരിസരമാലിന്യത്തിന് പരിഹാരമാകും. അതല്ലെ ചെയ്യേണ്ടിയിരുന്നത്. ജനങ്ങളുടെ ആരോഗ്യത്തെ കരുതിയാണ് ഞങ്ങളീ മഹാനിരോധനം നടത്തുന്നതെന്നു പറയുന്ന ഭരണാധികാരികളോട് ഒന്നു ചോദിക്കട്ടെ; തമിഴ്‌നാട്ടിൽ നിന്നും വന്ന പച്ചക്കറി ലോറി വയലിലേക്ക് മറിഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന മീനുകളൊക്കെ ചത്തുപോയെന്ന് പത്രങ്ങളിൽ വന്ന വാർത്ത നിങ്ങൾ കണ്ടിരുന്നൊ? അത്രമാത്രം വിഷാംശം അതിലുണ്ടായിരുന്നത്രെ. അതാണ് നമ്മൾ വെട്ടിവിഴുങ്ങുന്നത് ഇതിനെക്കാൾ വല്യ വിഷം ജനങ്ങളുടെ ഉള്ളിൽ ചെല്ലുമൊ ഫ്‌ളക്‌സ് ബോർഡുകൾ വച്ചാൽ?

കൃത്രിമ ഇഞ്ചക്ഷൻ എടുത്ത് തൂക്കം കൂട്ടുന്ന ബ്രോയിലർ ചിക്കനുകളിൽ ക്യാൻസറുണ്ടാകുന്ന വിഷാംശം ഉണ്ടെന്ന് ശാസ്ത്രലോകം പോലും പറഞ്ഞിരിക്കുന്നു ബ്രോയിലർ ചിക്കനും തമിഴ്‌നാട്ടിൽ നിന്നു വരുന്ന പച്ചക്കറിയും നമ്മുടെ സർക്കാരിനു നിരോധിച്ച് ജനങ്ങളെ രക്ഷിച്ചുകൂടെ? അപ്പോൾ അതു നടക്കുന്ന കാര്യമല്ലെന്ന് അവർക്കറിയാം. പട്ടിണി കിടക്കാൻ പറ്റില്ലല്ലൊ! അതുകൊണ്ട് ഇത്തരം ഉട്ടോപ്യൻ നിരോധനം നടത്തി കൈയ്യടി നേടാതിരിക്കുന്നതല്ലെ നല്ലത്? അതിനുപകരം നിയന്ത്രണം കൊണ്ടുവരിക, അതു നടപ്പാക്കാനുള്ള ആത്മാർത്ഥത കാണിക്കുക.