ബജറ്റ് വിറ്റ് കാശാക്കിയ അഴിമതിക്കാർക്കെതിരേ വോട്ട് ചെയ്യണമെന്ന് വിനയൻ

അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ബജറ്റ് വിറ്റ് കാശാക്കിയ രാഷ്ട്രീയക്കാർക്കെതിരേ പ്രതികരിക്കണമെന്ന് സംവിധായകൻ വിനയൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് വിനയന്റെ ആഹ്വാനം. അഴിമതിയെക്കുറിച്ച് ചോദിക്കുമ്പോൾ കഴിഞ്ഞ അമ്പതുവർഷമായി താൻ പിടിക്കപ്പെട്ടില്ലല്ലോ എന്നാണ് ഇവർ വീമ്പിളിക്കുന്നതെന്നും ഇവരോട് പ്രതികരിച്ചില്ലെങ്കിൽ നമ്മളും രാജ്യദ്രോഹികളുടെ കൂട്ടത്തിൽ പെട്ടുപോകുമെന്നും വിനയൻ പറയുന്നു.
 | 
ബജറ്റ് വിറ്റ് കാശാക്കിയ അഴിമതിക്കാർക്കെതിരേ വോട്ട് ചെയ്യണമെന്ന് വിനയൻ

കൊച്ചി:
അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ബജറ്റ് വിറ്റ് കാശാക്കിയ രാഷ്ട്രീയക്കാർക്കെതിരേ പ്രതികരിക്കണമെന്ന് സംവിധായകൻ വിനയൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് വിനയന്റെ ആഹ്വാനം. അഴിമതിയെക്കുറിച്ച് ചോദിക്കുമ്പോൾ കഴിഞ്ഞ അമ്പതുവർഷമായി താൻ പിടിക്കപ്പെട്ടില്ലല്ലോ എന്നാണ് ഇവർ വീമ്പിളിക്കുന്നതെന്നും ഇവരോട് പ്രതികരിച്ചില്ലെങ്കിൽ നമ്മളും രാജ്യദ്രോഹികളുടെ കൂട്ടത്തിൽ പെട്ടുപോകുമെന്നും വിനയൻ പറയുന്നു.

വിനയന്റെ പോസ്റ്റിന്റെ പൂർണ രൂപം
കേരള ജനതയുടെ മുഴുവൻ ആത്മാഭിമാനത്തിന്റെയും പ്രതികരണശേഷിയുടെയും ചൂണ്ടുപലകയായി മാറേണ്ട അസാധാരണവും സുപ്രധാനവുമായ ഒരു സാഹചര്യമാണ് അരുവിക്കരയിലെ ജനങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നത്. ജനങ്ങളെ സേവിക്കാനെന്നു പറഞ്ഞ് കൈകൂപ്പി താണു വണങ്ങി വോട്ടു മേടിച്ച് ജയിച്ച് അധികാരക്കസേരയിൽ കയറിയശേഷം മൂന്നു നേരത്തെ ആഹാരത്തിനു വകയില്ലാത്ത പട്ടിണിപ്പാവങ്ങളുടെ പോലും നികുതിക്കാശുകൊണ്ട് സുഖലോലുപമായ ഊണും, ഉടുപ്പും, നടപ്പും, കിടപ്പും എന്നു വേണ്ട കാണിക്കുന്ന എല്ലാ വൃത്തികേടും സർക്കാർ ചെലവിൽ എഴുതിത്തള്ളിയിട്ടും വീണ്ടും പിറന്ന നാടിന്റെ ബഡ്ജറ്റ് പോലും വിറ്റ് കാശുണ്ടാക്കുകയും മോഷണത്തെപ്പറ്റി ചോദിക്കുമ്പോൾ കഴിഞ്ഞ അമ്പതു വർഷമായി ഞാൻ പിടിക്കപ്പെട്ടിട്ടില്ലല്ലൊ എന്നു വീമ്പിളക്കുകയും ചെയ്യുന്ന അഴിമതിവീരന്മാരോട് പ്രതികരിച്ചില്ലെങ്കിൽ നമ്മളും രാജ്യദ്രോഹികളുടെ കൂട്ടത്തിൽ പെട്ടുപോകുമെന്ന് എനിക്ക് തോന്നുന്നു.