ആകാശഗംഗ തമിഴിലേക്ക്

ദിവ്യാ ഉണ്ണിയും മയൂരിയും അഭിനയിച്ച മലയാളത്തിലെ സൂപ്പർ ഹിറ്റ് ഹൊറർ ചിത്രം ആകാശഗംഗ തമിഴ് റിമേക്കിനൊരുങ്ങുന്നു. ലക്ഷ്മി മേനോനാണ് തമിഴിൽ യക്ഷിയായി എത്തുന്നതെന്നാണ് റിപ്പോർട്ട്്. മലയാളത്തിൽ മയൂരി അവതരിപ്പിച്ച വേഷമാണിത്.
 | 
ആകാശഗംഗ തമിഴിലേക്ക്

 

കൊച്ചി: ദിവ്യാ ഉണ്ണിയും മയൂരിയും അഭിനയിച്ച മലയാളത്തിലെ സൂപ്പർ ഹിറ്റ് ഹൊറർ ചിത്രം ആകാശഗംഗ തമിഴ് റിമേക്കിനൊരുങ്ങുന്നു. ലക്ഷ്മി മേനോനാണ് തമിഴിൽ യക്ഷിയായി എത്തുന്നതെന്നാണ് റിപ്പോർട്ട്്. മലയാളത്തിൽ മയൂരി അവതരിപ്പിച്ച വേഷമാണിത്. ചിത്രത്തിന്റെ പേരോ മറ്റ് കഥാപാത്രങ്ങളെയോ തീരുമാനിച്ചിട്ടില്ല. വിനയൻ സംവിധാനം ചെയ്ത് 1999 ൽ പുറത്തിറങ്ങിയ ആകാശഗംഗയിൽ സുകുമാരി, മുകേഷ്, ഇന്നസെന്റ്, ജഗദീഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതുകൂടാതെ അത്ഭുത ദ്വീപിന്റെ ഹിന്ദി റീമേക്കിനും വിനയൻ ഒരുങ്ങുന്നതായി സൂചനയുണ്ട്.