രാം ഗോപാല്‍ വര്‍മയോട് മലയാളിയുടെ കലിയടങ്ങുന്നില്ല; വിക്കി പേജിലും പ്രതികാരം

മകന് ദുല്ഖര് സല്മാനെ കണ്ട് മമ്മൂട്ടി അഭിനയം പഠിക്കണമെന്നും. ദുല്ഖറിനു മുന്നില് മമ്മൂട്ടി വെറും ജൂനിയര് ആര്ട്ടിസ്റ്റാണെന്നും ട്വിറ്ററില് കുറിച്ച രാം ഗോപാല് വര്മയോടുള്ള മലയാളിയുടെ പക ഒടുങ്ങുന്നില്ല. ട്വിറ്ററിലും ഫേസ്ബുക്കിലും പൊങ്കാല നടത്തിയ മലയാളി രാമുവിനെക്കുറിച്ചുള്ള വിക്കി പേജിലും കയറി അരിശം തീര്ത്തിരിക്കുകയാണ്. രാമുവിന്റെ ആദ്യ സിനിമയുടെ പേര് ഐ അം ദി ശശി എന്ന് തിരുത്തിയാണ് വിക്കി പേജില് പൊങ്കാലയിട്ടിരിക്കുന്നത്.
 | 

രാം ഗോപാല്‍ വര്‍മയോട് മലയാളിയുടെ കലിയടങ്ങുന്നില്ല; വിക്കി പേജിലും പ്രതികാരം

കൊച്ചി: മകന്‍ ദുല്‍ഖര്‍ സല്‍മാനെ കണ്ട് മമ്മൂട്ടി അഭിനയം പഠിക്കണമെന്നും. ദുല്‍ഖറിനു മുന്നില്‍ മമ്മൂട്ടി വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെന്നും ട്വിറ്ററില്‍ കുറിച്ച രാം ഗോപാല്‍ വര്‍മയോടുള്ള മലയാളിയുടെ പക ഒടുങ്ങുന്നില്ല. ട്വിറ്ററിലും ഫേസ്ബുക്കിലും പൊങ്കാല നടത്തിയ മലയാളി രാമുവിനെക്കുറിച്ചുള്ള വിക്കി പേജിലും കയറി അരിശം തീര്‍ത്തിരിക്കുകയാണ്. രാമുവിന്റെ ആദ്യ സിനിമയുടെ പേര് ഐ അം ദി ശശി എന്ന് തിരുത്തിയാണ് വിക്കി പേജില്‍ പൊങ്കാലയിട്ടിരിക്കുന്നത്.

തെലുങ്കിലെടുത്ത ശിവയാണ് രാം ഗോപാല്‍ വര്‍മയുടെ ആദ്യ ചിത്രം. ഫിലിമോഗ്രാഫി പേജിലെ ആദ്യ പേരാണ് മലയാളിയുടെ പകയില്‍ ശശിയായി മാറിയത്. ആര്‍ക്കും എഡിറ്റു ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള വിക്കിപീഡിയയില്‍ പക്ഷേ അല്‍പമെങ്കിലും സാങ്കേതിക ജ്ഞാനമുള്ളവര്‍ക്കേ ഇത്തരം വേലകളൊപ്പിക്കാന്‍ കഴിയൂ എന്നതാണ് വാസ്തവം.

വിക്കി പേജ് താഴെ കാണാം

രാം ഗോപാല്‍ വര്‍മയോട് മലയാളിയുടെ കലിയടങ്ങുന്നില്ല; വിക്കി പേജിലും പ്രതികാരം