സ്ത്രീകള്‍ ആക്രമണത്തിനിരയാകുന്നതിന്റെ ഉത്തരവാദികള്‍ അവര്‍ കൂടെയാണെന്ന് ആവര്‍ത്തിച്ച് മംമ്ത മോഹന്‍ ദാസ്

ആക്രമിക്കപ്പെടുന്നതിന് സ്ത്രീകള് കൂടി ഉത്തരവാദികളാണെന്ന പ്രസ്താവന ആവര്ത്തിച്ച് സിനിമാ താരം മംമ്ത മോഹന് ദാസ്. നേരത്തെ ഈ പ്രസ്താവനയെ രൂക്ഷമായി വിമര്ശിച്ച് റീമ കല്ലിങ്കല് രംഗത്ത് വന്നിരുന്നു. ഇതിന് മറുപടിയായിട്ടാണ് പ്രസ്താവന മംമ്ത ആവര്ത്തിച്ചത്. വ്യക്തി ജീവിതത്തില് നിന്നുരുത്തിരിഞ്ഞ അഭിപ്രായമാണ് താന് പങ്കുവെച്ചതെന്നും മനുഷ്യത്വമില്ലാത്തവളല്ലെന്നും മംമത പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനായ നടനും അടുത്ത സുഹൃത്തുക്കളാണ്. കുറ്റാരോപിതന് തെറ്റു ചെയ്തിട്ടുണ്ടെങ്കില് ശിക്ഷിക്കപ്പെടണമെന്നും മംമ്ത ഫേസ്ബുക്കില് കുറിച്ചു.
 | 

സ്ത്രീകള്‍ ആക്രമണത്തിനിരയാകുന്നതിന്റെ ഉത്തരവാദികള്‍ അവര്‍ കൂടെയാണെന്ന് ആവര്‍ത്തിച്ച് മംമ്ത മോഹന്‍ ദാസ്

കൊച്ചി: ആക്രമിക്കപ്പെടുന്നതിന് സ്ത്രീകള്‍ കൂടി ഉത്തരവാദികളാണെന്ന പ്രസ്താവന ആവര്‍ത്തിച്ച് സിനിമാ താരം മംമ്ത മോഹന്‍ ദാസ്. നേരത്തെ ഈ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് റീമ കല്ലിങ്കല്‍ രംഗത്ത് വന്നിരുന്നു. ഇതിന് മറുപടിയായിട്ടാണ് പ്രസ്താവന മംമ്ത ആവര്‍ത്തിച്ചത്. വ്യക്തി ജീവിതത്തില്‍ നിന്നുരുത്തിരിഞ്ഞ അഭിപ്രായമാണ് താന്‍ പങ്കുവെച്ചതെന്നും മനുഷ്യത്വമില്ലാത്തവളല്ലെന്നും മംമത പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനായ നടനും അടുത്ത സുഹൃത്തുക്കളാണ്. കുറ്റാരോപിതന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും മംമ്ത ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

തന്റെ ഒരു അഭിമുഖവുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ്. അഭിമുഖവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചോദ്യങ്ങളും പ്രചാരണങ്ങളും (അവയില്‍ ചിലത് തന്റെ സുഹൃത്തുക്കള്‍ തന്നെയാണ് നടത്തുന്നത്) ഉന്നയിക്കുന്നവരോട് പറയാനുള്ളത് താന്‍ സംവാദത്തിന് തുടക്കമിടുകയല്ല. ആക്രമണത്തിന് ഇരയായ യുവതിയും കുറ്റാരോപിതനും തന്റെ അടുത്ത സുഹൃത്തുക്കളാണ്.

ബുദ്ധി സ്ഥിരതയുള്ള ഒരാളും ബലാത്സംഗത്തെ പിന്തുണക്കില്ല. അതിനാല്‍ നിങ്ങള്‍ക്ക് എന്നെക്കുറിച്ചുള്ള ധാരണ തെറ്റാണ്. ഇതുപോലുള്ള പ്രശ്‌നങ്ങളിലൂടെ താനും കടന്നുപോയിട്ടുണ്ട്. എന്നാല്‍ ഞാന്‍ അതിന് ഇരയാകാന്‍ തയാറല്ല. ഈ അസന്തുലിത സമൂഹത്തില്‍ എനിക്ക് പ്രതികരിക്കാന്‍ ഒരുപാടുണ്ട്. എന്നാല്‍ വേണ്ട സമയത്തു മാത്രമേ ഞാന്‍ പ്രതികരിക്കൂ. അതിനര്‍ഥം എനിക്ക് മനുഷ്യത്വമില്ല എന്നല്ല. എന്നെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ അതു പറയാനിടയായ സാഹചര്യം മനസിലാക്കാത്തവരാണ്. എന്നെ മനസിലാക്കാത്തവരാണ്.

അതുകൊണ്ട് ചില കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്. ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവര്‍ മാപ്പര്‍ഹിക്കുന്നില്ല. ഒരു സഹാനുഭൂതിയും കാണിക്കേണ്ടതോ രണ്ടാമതൊരു അവസരം നല്‍കേണ്ടതോ ഇല്ല. അത് നടനായാലും സാധാരണക്കാരായാലും രാഷ്ട്രീയക്കാരായാലും. ഞാനും അക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. അതിനാല്‍ ധീരയായ എന്റെ സുഹൃത്തിനെ കുറിച്ച് അഭിമാനം തോന്നുന്നു. അവളുടെ ധീരത കൊണ്ട് അപരാധി ശിക്ഷിക്കപ്പെടട്ടെ (കുറ്റാരോപിതന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍). സത്യം കാലം തെളിയിക്കും. എന്നാല്‍ പാപികളോട് പൊറുക്കുന്ന നിയമവ്യവസ്ഥയാണ് നമ്മുടെത് എന്നതാണ് വേദനാജനകമായ കാര്യം. ഫേസ്ബുക്കില്‍ കമന്റിടുന്നതിനല്ല, കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ നല്‍കുന്ന നിയമ വ്യവ്‌സഥക്ക് വേണ്ടിയാണ് നാം പ്രവര്‍ത്തിക്കേണ്ടത്. ഗള്‍ഫില്‍ വളര്‍ന്ന ഞാന്‍ ഉദ്ദേശിക്കുന്നത് വ്യക്തമാകുമെന്ന് കരുതുന്നു. അതുപോലൊരു രാജ്യമല്ലേ നമുക്കും വേണ്ടത്

സ്ത്രീസമൂഹത്തിനാകമാനം വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഡബ്ല്യു.സി.സി എന്ന സംഘടനക്കാകും എന്ന് പ്രതീക്ഷിക്കുന്നു. ഈ സംഘടനയിലെ എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. ഈ സംഭവം നടക്കുമ്പോഴും സംഘടന രൂപീകരിക്കുമ്പോഴും ഞാന്‍ രാജ്യത്തില്ലാത്തതിനാല്‍ സംഘടനയുടെ ഭാഗമായിട്ടില്ല. വ്യക്തിപരമായി അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഞാനാളല്ല. ആക്രമിക്കപ്പെടുന്നതില്‍ ഭാഗികമായി സ്ത്രീകളും ഉത്തരവാദികളാണെന്ന എന്റെ പ്രസ്താവന എന്റെ വ്യക്തി ജീവിതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്. – മംമ്ത പറഞ്ഞു.

പരിഭാഷ: മാധ്യമം ഓണ്‍ലൈന്‍

This post is in relation to my interview published in the Times of India today and the reactions, questions and issues…

Posted by Mamtha Mohandas on Friday, July 20, 2018