‘ഭൂമിയിലെ മാലാഖയ്ക്ക് മുന്നില്‍ തീര്‍ച്ചയായും സ്വര്‍ഗം തുറക്കപ്പെടും”; ലിനിയുടെ മരണത്തില്‍ അനുശോചനവുമായി മഞ്ജു വാര്യര്‍

കൊച്ചി: കോഴിക്കോട് നിപ്പ വൈറസ് ബാധയേറ്റ് മരണപ്പെട്ട നഴ്സ് ലിനിക്ക് അനുശോചനവുമായി സിനിമാ താരം മഞ്ജു വാര്യര്. തന്റെ ഫെയിസ്ബുക്ക് പേജിലൂടെയാണ് മഞ്ജു അനുശോചനം അറിയിച്ചത്. ഭൂമിയിലെ മാലാഖയ്ക്ക് മുന്നില് തീര്ച്ചയായും സ്വര്ഗം തുറക്കപ്പെടും. സ്വന്തം ജീവനെക്കുറിച്ചോര്ക്കാതെ മറ്റുള്ളവരുടെ ജീവശ്വാസത്തിന് കാവല് നില്ക്കുന്നവരാണ് നഴ്സുമാരെന്നും മഞ്ജു ഫെയിസ്ബുക്കില് കുറിച്ചു. അവര് അപരനു വേണ്ടി പ്രകാശം പരത്തുന്നു. അതിലൂടെ ചിലപ്പോഴൊക്കെ സ്വയം എരിഞ്ഞുതീരുന്നു. ലിനിയുടെ ജീവിതം അങ്ങനെ പൊലിഞ്ഞതാണ്. അതൊരു മഹാത്യാഗമാണ്. പലപ്പോഴും നമ്മളറിയാതെ പോകുന്നു, ലിനിയെപ്പോലുള്ളവരുടെ വേദനകളും
 | 

‘ഭൂമിയിലെ മാലാഖയ്ക്ക് മുന്നില്‍ തീര്‍ച്ചയായും സ്വര്‍ഗം തുറക്കപ്പെടും”; ലിനിയുടെ മരണത്തില്‍ അനുശോചനവുമായി മഞ്ജു വാര്യര്‍

കൊച്ചി: കോഴിക്കോട് നിപ്പ വൈറസ് ബാധയേറ്റ് മരണപ്പെട്ട നഴ്‌സ് ലിനിക്ക് അനുശോചനവുമായി സിനിമാ താരം മഞ്ജു വാര്യര്‍. തന്റെ ഫെയിസ്ബുക്ക് പേജിലൂടെയാണ് മഞ്ജു അനുശോചനം അറിയിച്ചത്. ഭൂമിയിലെ മാലാഖയ്ക്ക് മുന്നില്‍ തീര്‍ച്ചയായും സ്വര്‍ഗം തുറക്കപ്പെടും. സ്വന്തം ജീവനെക്കുറിച്ചോര്‍ക്കാതെ മറ്റുള്ളവരുടെ ജീവശ്വാസത്തിന് കാവല്‍ നില്‍ക്കുന്നവരാണ് നഴ്സുമാരെന്നും മഞ്ജു ഫെയിസ്ബുക്കില്‍ കുറിച്ചു.

അവര്‍ അപരനു വേണ്ടി പ്രകാശം പരത്തുന്നു. അതിലൂടെ ചിലപ്പോഴൊക്കെ സ്വയം എരിഞ്ഞുതീരുന്നു. ലിനിയുടെ ജീവിതം അങ്ങനെ പൊലിഞ്ഞതാണ്. അതൊരു മഹാത്യാഗമാണ്. പലപ്പോഴും നമ്മളറിയാതെ പോകുന്നു, ലിനിയെപ്പോലുള്ളവരുടെ വേദനകളും ജീവിതാവസ്ഥകളും. ലിനിയുടെ ജീവത്യാഗം നഴ്സുമാര്‍ എന്ന വിഭാഗത്തിന്റെ ത്യാഗഭരിതമായ ജീവിതത്തെക്കുറിച്ചുള്ള വലിയ ഓര്‍മപ്പെടുത്തലായി മാറുമെന്നും മഞ്ജു കുറിച്ചു.

നിപ്പ വൈറസ് ബാധയേറ്റ രോഗിയെ പരിചരിച്ചതിലൂടെയാണ് ലിനിക്ക് അസുഖം പിടിപെട്ടത്. സംസ്ഥാനത്ത് ഇതുവരെ 18 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് പടരുന്നത് തടയുന്നതിനായുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചിട്ടുണ്ട്.

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോഴിക്കോട് നിപ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ചതിനെത്തുടര്‍ന്ന് ജീവന്‍വെടിയേണ്ടിവന്ന നഴ്സ് ലിനിക്ക് ആദരാഞ്ജലി. ഭൂമിയിലെ മാലാഖയ്ക്ക് മുന്നില്‍ തീര്‍ച്ചയായും സ്വര്‍ഗം തുറക്കപ്പെടും. സ്വന്തം ജീവനെക്കുറിച്ചോര്‍ക്കാതെ മറ്റുള്ളവരുടെ ജീവശ്വാസത്തിന് കാവല്‍നില്കുന്നവരാണ് നഴ്സുമാര്‍. അവര്‍ അപരനുവേണ്ടി പ്രകാശം പരത്തുന്നു,അതിലൂടെ ചിലപ്പോഴൊക്കെ സ്വയം എരിഞ്ഞുതീരുന്നു. ലിനിയുടെ ജീവിതം അങ്ങനെ പൊലിഞ്ഞതാണ്. അതൊരു മഹാത്യാഗമാണ്. പലപ്പോഴും നമ്മളറിയാതെ പോകുന്നു,ലിനിയെപ്പോലുള്ളവരുടെ വേദനകളും ജീവിതാവസ്ഥകളും. ലിനിയുടെ ജീവത്യാഗം നഴ്സുമാര്‍ എന്ന വിഭാഗത്തിന്റെ ത്യാഗഭരിതമായ ജീവിതത്തെക്കുറിച്ചുള്ള വലിയ ഓര്‍മപ്പെടുത്തലായി മാറും…ലിനിയുടെ ആത്മാവിനായി പ്രാര്‍ഥനകള്‍..