പുലിമുരുകന്റെ തെലുങ്ക് മൊഴിമാറ്റത്തിന് ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍

പുലിമുരുകന്റെ തെലുങ്ക് മൊഴിമാറ്റമായ മന്യം പുലിക്ക് ആദ്യദിനത്തില് റെക്കോര്ഡ് കളക്ഷന്. തെലുങ്ക് മാധ്യമങ്ങളില് വരുന്ന റിപ്പോര്ട്ടുകള് അനുസരിച്ച് മലയാളം 'പുലിമുരുകനെ' ആദ്യദിന കളക്ഷനില് 'മന്യം പുലി' മറികടന്നിട്ടുണ്ട്. കേരളത്തിലെ ബോക്സോഫീസുകളില് നിന്നും ആദ്യമായി 100 കോടി നേടിയ പുലിമുരുകന്റെ തെലുങ്ക് പരിഭാഷയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് വാര്ത്ത.
 | 

പുലിമുരുകന്റെ തെലുങ്ക് മൊഴിമാറ്റത്തിന് ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍

പുലിമുരുകന്റെ തെലുങ്ക് മൊഴിമാറ്റമായ മന്യം പുലിക്ക് ആദ്യദിനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍. തെലുങ്ക് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മലയാളം ‘പുലിമുരുകനെ’ ആദ്യദിന കളക്ഷനില്‍ ‘മന്യം പുലി’ മറികടന്നിട്ടുണ്ട്. കേരളത്തിലെ ബോക്‌സോഫീസുകളില്‍ നിന്നും ആദ്യമായി 100 കോടി നേടിയ പുലിമുരുകന്റെ തെലുങ്ക് പരിഭാഷയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് വാര്‍ത്ത.

ഇന്നലെയാണ് മന്യംപുലി തെലുങക് സിനിമാപ്രേമികളുടെ മുന്നിലെത്തിയത്. 350 സ്‌ക്രീനുകളിലാണ് ചിത്രം എത്തിയത്. ഒക്ടോബര്‍ ഏഴിന് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലുമായി 331 സ്‌ക്രീനുകളിലാണ് പുലിമുരുകന്‍ റിലീസായത്. മോളിവുഡിലെ എക്കാലത്തെയും വലിയ ആദ്യദിന കളക്ഷനായിരുന്നു പുലിമുരുകന്റേത്. 4.06 കോടി. എന്നാല്‍ തെലുങ്ക് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മന്യം പുലിയുടെ ആദ്യദിന കളക്ഷന്‍ 5 കോടിക്ക് മുകളിലാണ്.

മന്യം പുലിക്കും ആദ്യദിനം മികച്ച അഭിപ്രായമാണ് നേടാനായത്. ശനിയാഴ്ച ഹൈദരാബാദിലും പരിസരപ്രദേശങ്ങളിലും മാത്രമായി മള്‍ട്ടിപ്ലെക്സുകളിലും സാധാരണ സ്‌ക്രീനുകളിലും ഉള്‍പ്പെടെ 80 പ്രദര്‍ശനങ്ങളുണ്ട്. ചന്ദ്രശേഖര്‍ യെലട്ടിയുടെ സംവിധാനത്തിലെത്തിയ മനമന്ദ, കൊരട്ടല ശിവയുടെ സംവിധാനത്തില്‍ ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ എത്തിയ ജനതാ ഗ്യാരേജ് എന്നിവയ്ക്ക് തെലുങ്ക് പ്രേക്ഷകര്‍ മികച്ച പ്രതികരണമായിരുന്നു നല്‍കിയത്.

ജൂനിയര്‍ എന്‍ടിആറിന്റെ കരിയറിലെ മികച്ച വിജയങ്ങളിലൊന്നുമായിരുന്നു ജനതാ ഗ്യാരേജ്. പ്രമുഖ തെലുങ്ക് നടന്‍ ജഗപതി ബാബുവാണ് പുലിമുരുകനിലെ വില്ലന്‍ കഥാപാത്രം ‘ഡാഡി ഗിരിജ’യെ അവതരിപ്പിച്ചത്.