‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തിനായി മോഹന്‍ലാലിനോട് മത്സരിക്കാന്‍ ആളില്ല

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന് ലാലിന് എതിരെ മത്സരിക്കാന് ആളില്ലെന്ന് സൂചന. മോഹന്ലാല് അല്ലാതെ മറ്റാരും നോമിനേഷന് നല്കിയിട്ടില്ലെന്നാണ് സംഘടനയുടെ മറ്റു ഭാരവാഹികള് നല്കുന്ന സൂചന. ഇന്നലെയായിരുന്നു നോമിനേഷന് നല്കേണ്ട അവസാന തിയതി. മറ്റാരും നോമിനേഷന് സമര്പ്പിച്ചില്ലെങ്കില് മോന്ലാല് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.
 | 

‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തിനായി മോഹന്‍ലാലിനോട് മത്സരിക്കാന്‍ ആളില്ല

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ ലാലിന് എതിരെ മത്സരിക്കാന്‍ ആളില്ലെന്ന് സൂചന. മോഹന്‍ലാല്‍ അല്ലാതെ മറ്റാരും നോമിനേഷന്‍ നല്‍കിയിട്ടില്ലെന്നാണ് സംഘടനയുടെ മറ്റു ഭാരവാഹികള്‍ നല്‍കുന്ന സൂചന. ഇന്നലെയായിരുന്നു നോമിനേഷന്‍ നല്‍കേണ്ട അവസാന തിയതി. മറ്റാരും നോമിനേഷന്‍ സമര്‍പ്പിച്ചില്ലെങ്കില്‍ മോന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.

നേരത്തെ കെ.ബി ഗണേഷ് കുമാര്‍ മുകേഷ് തുടങ്ങിവരില്‍ ആരെങ്കിലും മത്സര രംഗത്ത് ഉണ്ടാവുന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇരുവരും വൈസ് പ്രസിഡന്റുമാരായേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. മോഹന്‍ലാലിന്റെ സംഘടനയിലുള്ള സ്വാധീനമാണ് നോമിനേഷന്‍ നല്‍കാന്‍ മറ്റാരും തയ്യാറാകാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു സ്ത്രീയെ പരിഗണിക്കുമെന്ന് ആവശ്യവും ഉയര്‍ന്നിരുന്നു.

ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും എത്തിയേക്കും. ദിലീപിന് സ്ഥാനങ്ങള്‍ ലഭിക്കാന്‍ സാധ്യതകള്‍ കുറവാണ്. ട്രെഷറര്‍ സ്ഥാനത്തേക്ക് ജഗദീഷിനെയായിരിക്കും പരിഗണിക്കുക. മോഹന്‍ലാലിനെതിരെ ആരെങ്കിലും മത്സരിക്കുകയാണെങ്കില്‍ കാര്യങ്ങളില്‍ മാറ്റം വരും. 17 വര്‍ഷമായി അമ്മ പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റ് മാറിയതോടെയാണ് താരസംഘടന പുതിയ നേതാവിനെ തേടുന്നത്.