മന്ത്രി എ.കെ. ബാലന്‍ ഔദ്യോഗികമായി ക്ഷണിക്കും; മോഹന്‍ലാല്‍ അവാര്‍ഡ് ദാനച്ചടങ്ങിന് പങ്കെടുക്കും

പ്രതിഷേധങ്ങള് അവഗണിച്ച് സര്ക്കാര് മോഹന്ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില് മുഖ്യാതിഥിയായി ക്ഷണിക്കും. സാംസ്കാരികമന്ത്രി എ.കെ. ബാലനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. മോഹന്ലാലിനെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ബുധനാഴ്ച സര്ക്കാര് കൈമാറും. സംവിധായകന് ഡോ. ബിജു ഉള്പ്പെടെ നിരവധിയാളുകള് മോഹന്ലാലിനെ ചടങ്ങിന് മുഖ്യാതിഥിയാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്ക്കാര് വിശദീകരണം.
 | 

മന്ത്രി എ.കെ. ബാലന്‍ ഔദ്യോഗികമായി ക്ഷണിക്കും; മോഹന്‍ലാല്‍ അവാര്‍ഡ് ദാനച്ചടങ്ങിന് പങ്കെടുക്കും

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ അവഗണിച്ച് സര്‍ക്കാര്‍ മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിക്കും. സാംസ്‌കാരികമന്ത്രി എ.കെ. ബാലനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. മോഹന്‍ലാലിനെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ബുധനാഴ്ച സര്‍ക്കാര്‍ കൈമാറും. സംവിധായകന്‍ ഡോ. ബിജു ഉള്‍പ്പെടെ നിരവധിയാളുകള്‍ മോഹന്‍ലാലിനെ ചടങ്ങിന് മുഖ്യാതിഥിയാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിശദീകരണം.

തന്നെ ചടങ്ങിലേക്ക് ആരും ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിക്കാത്ത ചടങ്ങിനെക്കുറിച്ച് അഭിപ്രായം പറയില്ലെന്നായിരുന്നു നേരത്തെ മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആരോടെങ്കിലും പക തീര്‍ക്കാനുള്ളതല്ല സിനിമാ വേദികള്‍. വിവാദങ്ങള്‍ മാറ്റിവെച്ച് ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുക്കണം. ഏതെങ്കിലും വ്യക്തിയോടോ സംഘടനയോടോ സംസ്ഥാനസര്‍ക്കാറിനും സാംസ്‌കാരിക വകുപ്പിനും പ്രത്യേക താല്‍പര്യങ്ങളില്ലെന്നും സാംസ്‌കാരിക മന്ത്രി പ്രതികരിച്ചു.

മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാരിന് ആരും നിവേദനമൊന്നും നല്‍കിയിട്ടില്ലെന്നും നേരത്തേ തമിഴ്‌നടന്‍ സൂര്യ മുഖ്യാതിഥിയായി പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാര ദാനച്ചടങ്ങില്‍ മുഖ്യാതിഥി വേണ്ടെന്ന ചിലരുടെ വാദത്തോടും യോജിപ്പില്ലെന്നും എ.കെ. ബാലന്‍ തിരുവനന്തപുരത്ത് പറഞ്ഞു.