Saturday , 17 November 2018
News Updates

ഗ്ലാമര്‍ വേഷത്തില്‍ അമ്പരപ്പിച്ച് റെജീന കസാന്ദ്ര; മിസ്റ്റര്‍ ചന്ദ്രമൗലിയിലെ ഗാനം കാണാം

കൊച്ചി: ഗ്ലാമര്‍ വേഷത്തില്‍ അമ്പരപ്പിച്ച് തെന്നിന്ത്യന്‍ താര സുന്ദരി റെജീന കസാന്ദ്ര. തന്റെ ഏറ്റവും പുതിയ ചിത്രം മിസ്റ്റര്‍ ചന്ദ്രമൗലിയിലെ ഗാനരംഗത്തിലാണ് അതീവ ഗ്ലാമറസായി താരം എത്തുന്നത്. വിവേകിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സാം സി.എസ്. ആണ്. സാമും ചിന്മയി ശ്രീപദയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തിരു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തായ്‌ലന്‍ഡിലാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ബിക്കിനിയിലെത്തുന്ന റെജീനയുടെ ഗാനരംഗത്തിലെ ചിത്രങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.

വീഡിയോ കാണാം

DONT MISS