‘ഇപ്പോള്‍ ആര്‍ക്കും ആരെയും തേജോവധം ചെയ്യാവുന്ന സ്ഥിതി’; പ്രതികരണവുമായി മുകേഷ്

മീ.ടു ക്യാംപെയിനില് ഉയര്ന്ന ആരോപണത്തിന് മറുപടിയുമായി നടനും കൊല്ലം എം.എല്.എയുമായ മുകേഷ്. ഇപ്പോള് ആര്ക്കും ആരെയും തേജോവധം ചെയ്യാവുന്ന സ്ഥിതിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ആരോപണം ഉന്നയിച്ചിരിക്കുന്ന ടെസ് ജോസഫിനെ തനിക്കറിയില്ലെന്നും മുകേഷ് വ്യക്തമാക്കി. ഒരു ചാനല് ഷോ യുടെ ഷൂട്ടിംഗിനെത്തിയ സമയത്ത് നടന് മുകേഷ് നിരന്തരം തന്നെ റൂമിലേക്ക് വിളിച്ചതായിട്ടായിരുന്നു ടെസ് ജോസഫ് വെളിപ്പെടുത്തിയത്.
 | 

‘ഇപ്പോള്‍ ആര്‍ക്കും ആരെയും തേജോവധം ചെയ്യാവുന്ന സ്ഥിതി’; പ്രതികരണവുമായി മുകേഷ്

കൊച്ചി: മീ.ടു ക്യാംപെയിനില്‍ ഉയര്‍ന്ന ആരോപണത്തിന് മറുപടിയുമായി നടനും കൊല്ലം എം.എല്‍.എയുമായ മുകേഷ്. ഇപ്പോള്‍ ആര്‍ക്കും ആരെയും തേജോവധം ചെയ്യാവുന്ന സ്ഥിതിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ആരോപണം ഉന്നയിച്ചിരിക്കുന്ന ടെസ് ജോസഫിനെ തനിക്കറിയില്ലെന്നും മുകേഷ് വ്യക്തമാക്കി. ഒരു ചാനല്‍ ഷോ യുടെ ഷൂട്ടിംഗിനെത്തിയ സമയത്ത് നടന്‍ മുകേഷ് നിരന്തരം തന്നെ റൂമിലേക്ക് വിളിച്ചതായിട്ടായിരുന്നു ടെസ് ജോസഫ് വെളിപ്പെടുത്തിയത്.

19 വര്‍ഷം മുന്‍പാണ് സംഭവം. കോടീശ്വരന്‍ എന്ന പരിപാടി നടക്കുന്ന സമയത്ത് ഹോട്ടലില്‍ വെച്ച് മുകേഷ് തന്നെ നിരവധി തവണ റൂമിലേക്ക് വിളിപ്പിച്ചുവെന്നാണ് ടെസ്സ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തുടര്‍ന്ന് തന്റെ ബോസ് ഇടപെട്ടാണ് അവിടെ നിന്നും മാറ്റിയതെന്നും ഇവര്‍ ട്വിറ്ററില്‍ കുറിച്ചു. മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും ടെസ്സ് പറയുന്നു.

പരിപാടിയുടെ ക്രൂ അംഗങ്ങളില്‍ താന്‍ മാത്രമായിരുന്നു സ്ത്രീയായിട്ടുള്ളുവെന്നും അവര്‍ പറഞ്ഞു. കോടീശ്വരന്‍ ക്വിസ് ഷോയുടെ അവതാരകനായിരുന്നു ആ സമയത്ത് മുകേഷ്. സിനിമയില്‍ താരത്തിന്റെ സുവര്‍ണ കാലഘട്ടത്തിന്റെ ആരംഭം കൂടിയായിരുന്ന സമയത്താണ് ടെലിവിഷന്‍ ഷോയിലെത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മി.ടു ക്യാംപെയിന്റെ ഭാഗമായി നിരവധി പ്രമുഖരാണ് കുടുങ്ങുന്നത്. സോഷ്യല്‍ മീഡിയ വഴി തങ്ങള്‍ക്ക് നേരിട്ട സെക്ഷ്യല്‍ വയലന്‍സിനെക്കുറിച്ച് സ്ത്രീകളുടെ വെളിപ്പെടുത്തലാണ് ക്യാംപെയിന്‍.