കേരളത്തിന് സഹായവുമായി നടികര്‍ സംഘവും; അടിയന്തരമായി 5 ലക്ഷം രൂപ നല്‍കും

വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി തമിഴ് സിനിമാ താരസംഘടനയായ നടികര് സംഘവും. ആദ്യഘട്ടത്തില് അഞ്ച് ലക്ഷം രൂപ നല്കുമെന്ന് കൂട്ടായ്മ അറിയിച്ചു. പ്രത്യേക പ്രവര്ത്തക സമിതി യോഗത്തിലാണ് സംഘടന തീരുമാനമെടുത്തിരിക്കുന്നത്. പ്രസിഡന്റ് എം.നാസറിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് ട്രഷറര് കാര്ത്തി, കമ്മിറ്റി അംഗങ്ങളായ നടന് പശുപതി, ശ്രീമന്, അജയ് രത്നം, മനോബാല, നടി സോണിയ, സംഗീത തുടങ്ങിയവര് പങ്കെടുത്തു.
 | 

കേരളത്തിന് സഹായവുമായി നടികര്‍ സംഘവും; അടിയന്തരമായി 5 ലക്ഷം രൂപ നല്‍കും

ചെന്നൈ: വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി തമിഴ് സിനിമാ താരസംഘടനയായ നടികര്‍ സംഘവും. ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് കൂട്ടായ്മ അറിയിച്ചു. പ്രത്യേക പ്രവര്‍ത്തക സമിതി യോഗത്തിലാണ് സംഘടന തീരുമാനമെടുത്തിരിക്കുന്നത്. പ്രസിഡന്റ് എം.നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ട്രഷറര്‍ കാര്‍ത്തി, കമ്മിറ്റി അംഗങ്ങളായ നടന്‍ പശുപതി, ശ്രീമന്‍, അജയ് രത്‌നം, മനോബാല, നടി സോണിയ, സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.

താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും നടനും മക്കള്‍ നീതി മയ്യം നേതാവുകൂടിയായ കമല്‍ഹാസനും 25 ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. വിജയ് ഫാന്‍സ് അസോസിയേഷന്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ മുഴുവനായി വലിയ ക്യാംപെയ്ന്‍ നടത്തി പണം സമാഹരിക്കാനാണ് തീരുമാനം.

സിനിമാ താരങ്ങളും രാഷ്ട്രീയ സാമൂഹിക രംഗത്തുളളവരും നിലവില്‍ കേരളത്തെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിട്ടുണ്ട്. നടന്‍ ജയസൂര്യ ആലുവയിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ചു. ക്യാംപിലേക്ക് ആവശ്യമായി അരി അദ്ദേഹം സംഭാവന ചെയ്തു. കൂടുതല്‍ പേര്‍ സഹായവുമായി മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.