ദേശീയ പുരസ്‌കാരം ലഭിച്ചത് സംഘപരിവാര്‍ അനുകൂലികള്‍ക്കോ? മമ്മൂട്ടിയെ തഴഞ്ഞതിന് മറുപടിയില്ലാതെ ജൂറി!

മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ച ആദിത്യ ധര് (ഉറി: ദ സര്ജിക്കല് സ്ട്രൈക്ക്) സംഘപരിവാര് താല്പ്പര്യങ്ങള് പിന്പറ്റിയാണെന്നും ആരോപണമുണ്ട്.
 | 
ദേശീയ പുരസ്‌കാരം ലഭിച്ചത് സംഘപരിവാര്‍ അനുകൂലികള്‍ക്കോ? മമ്മൂട്ടിയെ തഴഞ്ഞതിന് മറുപടിയില്ലാതെ ജൂറി!

ന്യൂഡല്‍ഹി: അര്‍ഹതയില്ലാത്തവര്‍ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നല്‍കിയതായി ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബാല്യകാലത്തെ അധികരിച്ച് നിര്‍മിച്ച ചിത്രം ചലോ ജീതേ ഹെ നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതിനെ ചുറ്റിപ്പറ്റിയാണ് പ്രധാന വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്. ചിത്രത്തേക്കാള്‍ മികച്ച നിരവധി നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലുണ്ടായിരുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ച ആദിത്യ ധര്‍ (ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്) സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ പിന്‍പറ്റിയാണെന്നും ആരോപണമുണ്ട്.

ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ലഭിച്ച അവാര്‍ഡുകളെല്ലാം സിനിമയുടെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തി നല്‍കിയതാണെന്നും ആരോപണമുണ്ട്. വിക്കി കൗശലിനേക്കാള്‍ മികച്ച അഭിനയം കാഴ്ച്ചവെച്ചത് മമ്മൂട്ടിയായിരുന്നു എന്നാല്‍ ജൂറി അദ്ദേഹത്തെ തഴഞ്ഞുവെന്ന് ആരാധകര്‍ പറയുന്നു. പുരസ്‌കാരത്തിന് മമ്മൂട്ടിയെ പരിഗണിച്ചിരുന്നോ എന്ന ചോദ്യം പ്രഖ്യാപനവേദിയില്‍ വെച്ച് തന്നെ ഉയര്‍ന്നിരുന്നു. മമ്മൂട്ടിയെ തഴഞ്ഞതിന് കൃത്യമായ കാരണം പോലും പറയാന്‍ ജൂറിക്ക് കഴിഞ്ഞില്ലെന്നതാണ് മറ്റൊരു വസ്തുത.

‘ഒരു പ്രത്യേക വ്യക്തിക്ക് പുരസ്‌കാരം നല്‍കിയില്ല എന്നത് വളരെ വിഷമകരമായ ചോദ്യമാണ്. ജൂറിയുടെ തീരുമാനമാണ് ഞങ്ങള്‍ അറിയിച്ചത്. മികച്ച വ്യക്തികളെ തെരഞ്ഞെടുക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയ ആയിരുന്നു. ഒരാള്‍ക്കു എന്തുകൊണ്ട് കിട്ടിയില്ല എന്നതു സംബന്ധിച്ചുള്ള ചര്‍ച്ച തീര്‍ത്തും വിഷയ കേന്ദ്രീകൃതമാണ്,’ രാഹുല്‍ റവൈല്‍ പറഞ്ഞു.

പേരന്‍പിലെ മമ്മൂട്ടിയുടെ പ്രകടനം വളരെയേറെ നിരീക്ഷണ പ്രശംസ നേടിയതാണ്. ഉറിയിലെ വിക്കി കൗശാലിന്റെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ മമ്മൂട്ടി തന്നെയാണ് മികച്ച് നില്‍ക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. പുരസ്‌കാര പ്രഖ്യാപന ചടങ്ങിന്റെ ഫെയ്‌സ്ബുക്ക് ലൈവിന് താഴെ സമാന അഭിപ്രായം രേഖപ്പെടുത്തി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.